ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റ്: ഡി.എസ്.എ കാസര്‍കോട് ജേതാക്കള്‍

പാലക്കുന്ന്: സംഘചേതന കലാകായിക കേന്ദ്രം കുതിരക്കോട് നടത്തിയ ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റില്‍ ഡി.എസ്.എ കാസര്‍കോട് ജേതാക്കളായി. രണ്ടാം സ്ഥാനം ആതിഥേയരായ സംഘചേതന കുതിരക്കോട് നേടി. വിക്ടറി പള്ളം, റെഡ് ആര്‍മി പൊന്നങ്കല ടീമുകള്‍ മൂന്നും നാലും സ്ഥാനക്കാരായി.മത്സരത്തിലെ മികച്ച റൈഡറായി രഞ്ജിത്ത്, ക്യാച്ചറായി അല്‍ത്താഫ്, ഓള്‍റൗണ്ടറായി അക്ഷയ്, എമര്‍ജിംഗ് പ്ലെയറായി കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ ടി.പി. ഭരതന്‍ വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. രതീശന്‍ വളപ്പില്‍ വീട് അധ്യക്ഷത വഹിച്ചു.കനിവ് പാലിയേറ്റീവ് […]

പാലക്കുന്ന്: സംഘചേതന കലാകായിക കേന്ദ്രം കുതിരക്കോട് നടത്തിയ ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റില്‍ ഡി.എസ്.എ കാസര്‍കോട് ജേതാക്കളായി. രണ്ടാം സ്ഥാനം ആതിഥേയരായ സംഘചേതന കുതിരക്കോട് നേടി. വിക്ടറി പള്ളം, റെഡ് ആര്‍മി പൊന്നങ്കല ടീമുകള്‍ മൂന്നും നാലും സ്ഥാനക്കാരായി.
മത്സരത്തിലെ മികച്ച റൈഡറായി രഞ്ജിത്ത്, ക്യാച്ചറായി അല്‍ത്താഫ്, ഓള്‍റൗണ്ടറായി അക്ഷയ്, എമര്‍ജിംഗ് പ്ലെയറായി കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ ടി.പി. ഭരതന്‍ വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. രതീശന്‍ വളപ്പില്‍ വീട് അധ്യക്ഷത വഹിച്ചു.
കനിവ് പാലിയേറ്റീവ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിക്ക് ടൂര്‍ണമെന്റ് കമ്മിറ്റി വക തുക യോഗത്തില്‍ കൈമാറി. റഷീദ് മുദിയക്കാല്‍, മനോജ് വളപ്പില്‍ വീട് എന്നിവരുടെ സ്മരണാര്‍ഥമാണ് ജില്ലാതല കബഡി ഫെസ്റ്റ് നടത്തിയത്.

Related Articles
Next Story
Share it