ജില്ലയുടെ വ്യവസായ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടത്തും-ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്:നാടിന്റെ കാര്‍ഷിക സമൃദ്ധിയും ഗ്രാമീണ മേഖലയുടെ പുരോഗതിയും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാണ് ജില്ലയുടെ വ്യാവസായിക പുരോഗതിക്ക് അഭികാമ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെരിയയില്‍ വിഭാവനം ചെയ്യുന്ന കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രം ഈയൊരു ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്നും ഇവിടത്തെ വ്യവസായ സാധ്യതകള്‍ പുറംലോകത്തെ പരിചയപ്പെടുത്താന്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് പോലെയുള്ള സംഘടനകളുമായി കൈകോര്‍ത്ത് വിപുലമായ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് […]

കാസര്‍കോട്:നാടിന്റെ കാര്‍ഷിക സമൃദ്ധിയും ഗ്രാമീണ മേഖലയുടെ പുരോഗതിയും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാണ് ജില്ലയുടെ വ്യാവസായിക പുരോഗതിക്ക് അഭികാമ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെരിയയില്‍ വിഭാവനം ചെയ്യുന്ന കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രം ഈയൊരു ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്നും ഇവിടത്തെ വ്യവസായ സാധ്യതകള്‍ പുറംലോകത്തെ പരിചയപ്പെടുത്താന്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് പോലെയുള്ള സംഘടനകളുമായി കൈകോര്‍ത്ത് വിപുലമായ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് (എന്‍.എം.സി.സി) കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'വളരും കാസര്‍കോട്' ജില്ലാ വികസന ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ കാര്‍ റാലി മത്സര ജേതാവ് മൂസ ഷരീഫ് പെര്‍വാഡ് ലോഗോ ഏറ്റുവാങ്ങി. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു.
എന്‍.എം.സി.സി പ്രസിഡണ്ട് ഡോ. ജോസഫ് ബെനവന്‍, ജനറല്‍ സെക്രട്ടറി കെ.വി ഹനീഷ്, വൈസ് പ്രസിഡണ്ട് ടി.കെ രമേശ് കുമാര്‍, മുന്‍ പ്രസിഡണ്ട് കെ. വിനോദ് നാരായണന്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് സെക്രട്ടറി കെ.വി പത്മേഷ്, എന്‍.എം.സി.സി മാനേജിംഗ് കമ്മിറ്റിയംഗം കെ.എസ് അന്‍വര്‍ സാദത്ത്, ജോയിന്റ് കണ്‍വീനര്‍ പ്രസാദ് എം.എന്‍, ലോഗോ രൂപകല്‍പന ചെയ്ത റാഫി ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്‌മദ് സ്വാഗതവും വൈസ് ചെയര്‍മാന്‍ കെ.സി ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it