നിക്ഷേപതട്ടിപ്പ്: കുണ്ടംകുഴി ജി.ബി.ജി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

കാസര്‍കോട്: കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടും തുറന്ന് പ്രവര്‍ത്തിക്കുന്ന കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്(ജി.ബി.ജി) നിധി ലിമിറ്റഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തിയത്. നിക്ഷേപകരുടെ പണം തട്ടിയെടുത്ത സ്ഥാപനം അടച്ചുപൂട്ടണമെന്നും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം. മുളിയാര്‍ ബ്ലോക്ക് പ്രസിഡണ്ട് ബലരാമന്‍ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അഭിലാഷ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് […]

കാസര്‍കോട്: കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടും തുറന്ന് പ്രവര്‍ത്തിക്കുന്ന കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്(ജി.ബി.ജി) നിധി ലിമിറ്റഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തിയത്. നിക്ഷേപകരുടെ പണം തട്ടിയെടുത്ത സ്ഥാപനം അടച്ചുപൂട്ടണമെന്നും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം. മുളിയാര്‍ ബ്ലോക്ക് പ്രസിഡണ്ട് ബലരാമന്‍ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അഭിലാഷ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞികൃഷ്ണന്‍ മാലക്കല്ല്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് മാലക്കല്ല്, ഉനൈസ് ബേഡകം, ഗിരികൃഷ്ണന്‍ മുന്നാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. അതിനിടെ ജി.ബി.ജിക്കെതിരെ ഇന്നലെയും നിരവധി പേര്‍ ബേഡകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതുവരെയായി 22 പേരുടെ പരാതികളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ പേരുടെ പരാതികള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. എത്രയും വേഗം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ജി.ബി.ജി ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍ വീട്ടിലെ ഡി. വിനോദ് കുമാര്‍(51), ഡയറക്ടര്‍മാരില്‍ ഒരാളായ പെരിയ നിടുവോട്ടുപാറയിലെ പി. ഗംഗാധരന്‍ നായര്‍(67) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജി.ബി.ജിയുടെ മറ്റ് ഡയറക്ടര്‍മാരായ ആലംപാടി നാല്‍ത്തടുക്കയിലെ എ.സി. മുഹമ്മദ് റസാഖ്, പിലിക്കോട് മല്ലക്കര വീട്ടില്‍ പി. സുഭാഷ്, മാണിയാട്ട് പുതിയ വളപ്പില്‍ സി.പി. പ്രീജിത്ത്, മാണിയാട്ട് പടിഞ്ഞാറേ വീട്ടില്‍ പി. വി. രാജേഷ് എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. വിനോദ് കുമാര്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കമ്പനിയുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പരിശോധിക്കേണ്ടതുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷമേ ഇത്തരം പരിശോധനകള്‍ ഉണ്ടാകൂ. മെറ്റ മാസ്‌ക് എന്ന ബ്ലോക്ക് ചെയിന്‍ വാലറ്റില്‍ ജി.ബി.ജി രജിസ്റ്റര്‍ നടത്തി ഇടപാടുകള്‍ക്ക് തുടക്കമിട്ടതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Related Articles
Next Story
Share it