നിക്ഷേപതട്ടിപ്പ് കേസ്: ദമ്പതികള്‍ക്കെതിരെ സി.ബി.ഐ.യുടെ ലുക്കൗട്ട് നോട്ടീസ്

കാസര്‍കോട്: നിക്ഷേപതട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ദമ്പതികളെ കണ്ടെത്താന്‍ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സി.വി ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ നായന്മാര്‍മൂലയിലെ ചെറിയ വീട്ടില്‍ സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. കമ്പനിയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് 20.05 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ച് മുങ്ങിയെന്നാണ് കേസ്. 2016ലാണ് സി.ബി.ഐ.യുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം കേസെടുത്ത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ […]

കാസര്‍കോട്: നിക്ഷേപതട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ദമ്പതികളെ കണ്ടെത്താന്‍ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സി.വി ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ നായന്മാര്‍മൂലയിലെ ചെറിയ വീട്ടില്‍ സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. കമ്പനിയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് 20.05 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ച് മുങ്ങിയെന്നാണ് കേസ്. 2016ലാണ് സി.ബി.ഐ.യുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം കേസെടുത്ത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ നിയമനടപടികള്‍ക്കായി ഇവര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

Related Articles
Next Story
Share it