നിക്ഷേപതട്ടിപ്പ് കേസ്: പ്രതി റിമാണ്ടില്‍

കാസര്‍കോട്: നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട്ടെ കാനറാ ഫിഷ് ഫാര്‍മേഴ്സ് വെല്‍ഫയര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ കണ്ണൂര്‍ സിറ്റി സ്വദേശി രാഹുല്‍ ചക്രപാണി(43)യെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാണ്ട് ചെയ്തത്. മധൂര്‍ സ്വദേശി സാബ് ഇഷാക്കിന്റെ പരാതിയില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അതിനിടെ നിക്ഷേപതട്ടിപ്പിനിരയായ മറ്റൊരാളുടെ പരാതിയില്‍ രാഹുല്‍ ചക്രപാണിക്കും മാനേജര്‍ രജനിക്കുമെതിരെ പൊലീസ് കേസെടുത്തു. ചെമ്മനാട് പരവനടുക്കത്തെ ഫാത്തിമയുടെ പരാതിയിലാണ് കേസ്. […]

കാസര്‍കോട്: നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട്ടെ കാനറാ ഫിഷ് ഫാര്‍മേഴ്സ് വെല്‍ഫയര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ കണ്ണൂര്‍ സിറ്റി സ്വദേശി രാഹുല്‍ ചക്രപാണി(43)യെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാണ്ട് ചെയ്തത്. മധൂര്‍ സ്വദേശി സാബ് ഇഷാക്കിന്റെ പരാതിയില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അതിനിടെ നിക്ഷേപതട്ടിപ്പിനിരയായ മറ്റൊരാളുടെ പരാതിയില്‍ രാഹുല്‍ ചക്രപാണിക്കും മാനേജര്‍ രജനിക്കുമെതിരെ പൊലീസ് കേസെടുത്തു. ചെമ്മനാട് പരവനടുക്കത്തെ ഫാത്തിമയുടെ പരാതിയിലാണ് കേസ്. കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് കവലയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിക്ഷേപിച്ച 1.99 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ് ഫാത്തിമയുടെ പരാതിയില്‍ പറയുന്നത്. ടൗണ്‍ എസ്.ഐ പി. അനൂപിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it