പടന്നക്കാട്ട് വീട്ടമ്മയെ കസേരക്കാല് കൊണ്ട് തലക്കടിച്ച് പണം കവര്‍ന്ന യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

കാഞ്ഞങ്ങാട്: വീട്ടമ്മയെ കസേരക്കാല് കൊണ്ട് തലക്കടിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പടന്നക്കാട് പെട്രോള്‍ പമ്പിന് മുന്‍വശത്തെ വീട്ടില്‍ താമസിക്കുന്ന സി.എം രാജന്റെ ഭാര്യ എ ലീലാവതിയാണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രി 9.15 മണിയോടെയാണ് സംഭവം. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്ന സമയത്ത് എത്തിയ അജ്ഞാതനായ യുവാവാണ് ലീലാവതിയെ അക്രമിച്ച് പണവുമായി കടന്നുകളഞ്ഞത്. ഈ സമയം ലീലാവതി വീട്ടില്‍ തനിച്ചായിരുന്നു. വൈദ്യുതി ഇടക്കിടെ പോകുന്നതിനാല്‍ നേരത്തെ വാതില്‍ അടച്ച് ലീലാവതി ഭക്ഷണം […]

കാഞ്ഞങ്ങാട്: വീട്ടമ്മയെ കസേരക്കാല് കൊണ്ട് തലക്കടിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പടന്നക്കാട് പെട്രോള്‍ പമ്പിന് മുന്‍വശത്തെ വീട്ടില്‍ താമസിക്കുന്ന സി.എം രാജന്റെ ഭാര്യ എ ലീലാവതിയാണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രി 9.15 മണിയോടെയാണ് സംഭവം. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്ന സമയത്ത് എത്തിയ അജ്ഞാതനായ യുവാവാണ് ലീലാവതിയെ അക്രമിച്ച് പണവുമായി കടന്നുകളഞ്ഞത്. ഈ സമയം ലീലാവതി വീട്ടില്‍ തനിച്ചായിരുന്നു. വൈദ്യുതി ഇടക്കിടെ പോകുന്നതിനാല്‍ നേരത്തെ വാതില്‍ അടച്ച് ലീലാവതി ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതിനിടെ പുറത്ത് വാതിലില്‍ മുട്ട് കേട്ടു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ യുവാവ് വാതിലിന് വെളിയില്‍ നില്‍ക്കുന്നത് കണ്ടു. പെട്രോള്‍ പമ്പില്‍ നില്‍ക്കുന്നതിനിടെ ഈ വീടിന്റെ വൈദ്യുതിമീറ്ററിന് തീപിടിച്ചത് കണ്ടുവെന്നും ബക്കറ്റ് തന്നാല്‍ താന്‍ വെള്ളം ഒഴിച്ച് തീയണക്കാമെന്നും യുവാവ് അറിയിച്ചു. ലീലാവതി ബക്കറ്റെടുക്കാന്‍ അകത്തേക്ക് പോയപ്പോള്‍ പിറകെ ചെന്ന യുവാവ് പ്ലാസ്റ്റിക് കസേരയുടെ കാലുകൊണ്ട് തലക്കടിച്ചു. തുടര്‍ന്ന് യുവാവ് ലീലാവതിയുടെ കഴുത്തിന് പിടിക്കുകയും നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. സ്വര്‍ണാഭരണങ്ങളും പണവും എടുത്ത് നല്‍കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. സ്വര്‍ണില്ലെന്ന് പറഞ്ഞപ്പോള്‍ പണമെടുക്കാന്‍ ആവശ്യപ്പെട്ടു. ലീലാവതിയെ കൊണ്ടുതന്നെ അലമാര തുറപ്പിച്ച് 5150 രൂപ കൈക്കലാക്കിയ ശേഷം യുവാവ് സ്ഥലം വിടുകയായിരുന്നു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി ബാലകൃഷ്ണന്‍ ലീലാവതിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും ലീലാവതിയുടെ വീട്ടില്‍ പരിശോധന നടത്തി.

Related Articles
Next Story
Share it