ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം; ജെ.സി.ബി ഡ്രൈവര്‍ പൊലീസ് നിരീക്ഷണത്തില്‍

ആദൂര്‍: ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആദൂര്‍ സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കാനത്തൂര്‍ വടക്കേക്കര കോളനിയിലെ തെങ്ങുകയറ്റ തൊഴിലാളിയായ സി.വിജയന്‍(38) ഭാര്യ ബേബി ശാലിനിയെ(32) വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ വിജയന്‍ ബേബിയെ വെടിവെച്ച് കൊന്ന ശേഷം വീടിന് സമീപത്തെ വനത്തിലേക്ക് പോയി തൂങ്ങിമരിക്കുകയായിരുന്നു. ബേബിയെ വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍തോക്ക് പൊലീസ് റബ്ബര്‍തോട്ടത്തില്‍ നിന്ന് കണ്ടെടുത്തു. തോക്ക് […]

ആദൂര്‍: ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആദൂര്‍ സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കാനത്തൂര്‍ വടക്കേക്കര കോളനിയിലെ തെങ്ങുകയറ്റ തൊഴിലാളിയായ സി.വിജയന്‍(38) ഭാര്യ ബേബി ശാലിനിയെ(32) വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ വിജയന്‍ ബേബിയെ വെടിവെച്ച് കൊന്ന ശേഷം വീടിന് സമീപത്തെ വനത്തിലേക്ക് പോയി തൂങ്ങിമരിക്കുകയായിരുന്നു. ബേബിയെ വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍തോക്ക് പൊലീസ് റബ്ബര്‍തോട്ടത്തില്‍ നിന്ന് കണ്ടെടുത്തു. തോക്ക് ബാലസ്റ്റിക് പരിശോധനയ്ക്ക് വിധേയമാക്കും. ഒരു ജെ.സി.ബി ഡ്രൈവറുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന സംശയമാണ് വിജയനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. ഈ ജെ.സി.ബി ഡ്രൈവര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് വിജയന്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ വിജയന്‍ മദ്യപിച്ച് വീട്ടിലെത്തുകയും ജെ.സി.ബി ഡ്രൈവറുടെ കാര്യം പറഞ്ഞ് ഭാര്യയുമായി വഴക്കുകൂടുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായി ബേബിശാലിനിയെ വെടിവെച്ചത്. ജെ.സി.ബി ഡ്രൈവര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കരയിലെ വീട്ടില്‍ ഇന്നലെ ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. വീട്ടിനുള്ളില്‍ ബേബി വെടിയേറ്റുകിടന്ന സ്ഥലത്തെ രക്തസാംബിളുകളും ചുമരില്‍ വെടിയുണ്ട തുളച്ചുകയറിയ അടയാളങ്ങളും സംഘം ശേഖരിച്ചു. കേസിലെ ഏകപ്രതി മരിച്ചതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് ഉടന്‍ തന്നെ കോടതിയില്‍ കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. ബേബിയുടെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുണ്ടംകുഴി കൂവാരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വിജയന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോളിയടുക്കത്തെ കുടുംബവളപ്പിലാണ് സംസ്‌കരിച്ചത്.

Related Articles
Next Story
Share it