കുമ്പളയിലെ കവര്‍ച്ച; കടയില്‍ നിന്ന് ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് അന്വേഷണം

കുമ്പള: കുമ്പളയിലെ മൊത്ത വിതരണക്കടയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒരു വിരലടയാളം ലഭിച്ചിട്ടുണ്ട്. കുമ്പള വ്യാപാരഭവന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ഖാദറിന്റെ ഉടമസ്ഥതയിലുള്ള എം.എ. സ്റ്റോറിലാണ് കവര്‍ച്ച നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് 1,80,000 രൂപ കവര്‍ന്നത്. തിങ്കളാഴ്ച്ച അര്‍ധരാത്രിയായിരുന്നു കവര്‍ച്ച. വിരലടയാള വിദഗ്ധര്‍ കടയില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ചാണ് അന്വേഷണം.കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപാണ് കേസന്വേഷിക്കുന്നത്. ഈ കടയുടെ സമീപത്ത് തലേന്ന് രാത്രി സംശയ സാഹചര്യത്തില്‍ കണ്ട […]

കുമ്പള: കുമ്പളയിലെ മൊത്ത വിതരണക്കടയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒരു വിരലടയാളം ലഭിച്ചിട്ടുണ്ട്. കുമ്പള വ്യാപാരഭവന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ഖാദറിന്റെ ഉടമസ്ഥതയിലുള്ള എം.എ. സ്റ്റോറിലാണ് കവര്‍ച്ച നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് 1,80,000 രൂപ കവര്‍ന്നത്. തിങ്കളാഴ്ച്ച അര്‍ധരാത്രിയായിരുന്നു കവര്‍ച്ച. വിരലടയാള വിദഗ്ധര്‍ കടയില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ചാണ് അന്വേഷണം.
കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപാണ് കേസന്വേഷിക്കുന്നത്. ഈ കടയുടെ സമീപത്ത് തലേന്ന് രാത്രി സംശയ സാഹചര്യത്തില്‍ കണ്ട ഓട്ടോ കസ്റ്റഡിലെടുത്തുവെങ്കിലും പിന്നീട് ഓട്ടോ ഉടമക്ക് തിരിച്ച് നല്‍കി. ഒരുമാസം മുമ്പ് കുമ്പള- ബദിയടക്ക റോഡിലെ അനാദിക്കടയിലും മറ്റെരു കട കുത്തിത്തുറന്നും പണവും സാധനങ്ങളും കവര്‍ന്നിരുന്നു. ഇതേ സംഘമാണ് അബ്ദുല്‍ ഖാദറിന്റെ കടയിലെ കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കുമ്പളയില്‍ അടിക്കടിയുണ്ടാകുന്ന കവര്‍ച്ച തടയാന്‍ വേണ്ടി പൊലീസ് രാത്രികാല പരിശോധന ശക്തമാക്കണമെന്ന് വ്യാപാരികള്‍ പറഞ്ഞു.

Related Articles
Next Story
Share it