മോന്‍സണുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികള്‍ തട്ടിയെടുത്തുവെന്ന കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം. മോന്‍സണുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്‍, എറണാകുളം എ.സി.പി. ലാല്‍ജി തുടങ്ങിയവര്‍ അന്വേഷണ പരിധിയില്‍ ഉള്ളതായാണ് വിവരം. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോന്‍സണുമായി ബന്ധമുണ്ടെന്ന വിവരം പൊലീസ് സേനക്ക് കളങ്കം വരുത്തിവെച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തുടര്‍ന്നാണ് മോന്‍സണുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റലിജന്‍സ് അന്വേഷനത്തിന് […]

തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികള്‍ തട്ടിയെടുത്തുവെന്ന കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം. മോന്‍സണുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്‍, എറണാകുളം എ.സി.പി. ലാല്‍ജി തുടങ്ങിയവര്‍ അന്വേഷണ പരിധിയില്‍ ഉള്ളതായാണ് വിവരം. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോന്‍സണുമായി ബന്ധമുണ്ടെന്ന വിവരം പൊലീസ് സേനക്ക് കളങ്കം വരുത്തിവെച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തുടര്‍ന്നാണ് മോന്‍സണുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റലിജന്‍സ് അന്വേഷനത്തിന് ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയത്.
അതിനിടെ തനിക്കെതിരെ പരാതി ഉയര്‍ന്നു തുടങ്ങിയതു മുതല്‍ മോന്‍സണ്‍ നിരന്തരമായി ചില പൊലീസുദ്യോഗസ്ഥരെ ബന്ധപ്പെട്ട് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായി പുറത്തുവന്നു. കേസിന്റെ നീക്കങ്ങള്‍ മണത്തറിഞ്ഞ് നാല് മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ മോന്‍സണ്‍ കോടതിയില്‍ നല്‍കി. അതേ സമയം മോന്‍സണിനെതിരെ കൂടുതല്‍ തെളിവുകളുമായി പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ സമീപിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം അന്വേഷണ സംഘത്തിന് നല്‍കുമെന്ന് ക്രൈംബ്രാഞ്ചിനെ കാണുന്നതിന് മുമ്പ് പരാതിക്കാരായ ഷമീറും യാക്കൂബും മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിലെ പ്രമുഖ വ്യവസായിക്കെതിരെ തെളിവ് നല്‍കുമെന്നും അവര്‍ പറഞ്ഞു. മോന്‍സണുമായ ബന്ധത്തില്‍ ഡി.ഐ.ജി. സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും ഷമീറും യാക്കൂബും വ്യക്തമാക്കി.

Related Articles
Next Story
Share it