പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടി ഓസ്‌ട്രേലിയയിലേക്ക് കടന്ന യുവാവിനെതിരെ അന്വേഷണം

കുമ്പള: യുവാവ് സഹോദരന്റെ പാസ്‌പോര്‍ട്ടില്‍ തന്റെ ഫോട്ടോ പതിച്ച് കൃത്രിമം കാട്ടി രണ്ട് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. ആരിക്കാടി സ്വദേശിയെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചതോടെ യുവാവ് പുതുക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് കുമ്പള പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടിയാണ് യുവാവ് ഓസ്‌ട്രേലിയയിലേക്ക് പോയതെന്ന് വ്യക്തമായത്. അതേസമയം പാസ്‌പോര്‍ട്ട് കാണാതായത് സംബന്ധിച്ച് യുവാവിന്റെ സഹോദരന്‍ പരാതി നല്‍കാത്തതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles
Next Story
Share it