ഐ.എന്‍.ടി.യു.സി ഉപവാസ സമരം നടത്തി

കാസര്‍കോട്: ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത് പോലും വാര്‍ത്തയാകുന്ന കാലമാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ നേട്ടമെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ശമ്പളത്തിനായി കോടതി കയറി ഇറങ്ങിയിട്ടു പോലും സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ. എന്‍.ടി.യു.സി) നേതൃത്വത്തില്‍ ജലഅതോറിറ്റി വിദ്യാനഗര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ […]


കാസര്‍കോട്: ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത് പോലും വാര്‍ത്തയാകുന്ന കാലമാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ നേട്ടമെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ശമ്പളത്തിനായി കോടതി കയറി ഇറങ്ങിയിട്ടു പോലും സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ. എന്‍.ടി.യു.സി) നേതൃത്വത്തില്‍ ജലഅതോറിറ്റി വിദ്യാനഗര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് വിനോദ് എരവില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പ്രദീപ് പുറവങ്കര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി വേണുഗോപാലന്‍, കെ.പി താരേഷ്, എം.വി സുരേന്ദ്രന്‍, സി.കെ അനിത കുമാരി, കെ.വി രമേശ്, ജില്ലാ നേതാക്കളായ പി.വി ജിനന്‍, എം.വി സുരേഷ് കുമാര്‍, വി. മണികണ്ഠന്‍, പി.പി മൊയ്തീന്‍, കെ. സമീര്‍, എം. ശ്രീജേഷ്, മുജീബ് റഹ്മാന്‍ സംസാരിച്ചു.
ബാബു മണിയങ്ങാനം നാരങ്ങാനീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.

Related Articles
Next Story
Share it