ഐ.എന്‍.ടി.യു.സി ഹെഡ്‌പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാസര്‍കോട്: വൈദ്യുതി കണ്‍കറന്റ് ലിസ്റ്റ് സ്വകാര്യവത്കരണം നിരോധിച്ച് കേരള നിയമസഭ നിയമ നിര്‍മാണം നടത്തുക, സി.ഇ.എ റെഗുലേഷന്‍ കേരള ഗവണ്‍മെന്റ് ഉത്തരവിലെ ഐ.ടി.ഐ/ഡിപ്ലോമ നേടണമെന്ന വ്യവസ്ഥ റദ്ദ് ചെയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (കെ.ഇ.ഇ.സി-ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പി.വി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫെഡറേഷന്‍ മുന്‍ സംസ്ഥാന […]

കാസര്‍കോട്: വൈദ്യുതി കണ്‍കറന്റ് ലിസ്റ്റ് സ്വകാര്യവത്കരണം നിരോധിച്ച് കേരള നിയമസഭ നിയമ നിര്‍മാണം നടത്തുക, സി.ഇ.എ റെഗുലേഷന്‍ കേരള ഗവണ്‍മെന്റ് ഉത്തരവിലെ ഐ.ടി.ഐ/ഡിപ്ലോമ നേടണമെന്ന വ്യവസ്ഥ റദ്ദ് ചെയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (കെ.ഇ.ഇ.സി-ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പി.വി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫെഡറേഷന്‍ മുന്‍ സംസ്ഥാന ജി. സെക്രട്ടറി എ. ശാഹുല്‍ ഹമീദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ഖാലിദ്, എ.അബ്ദുല്‍ റസാഖ്, കെ.സുധീര്‍ കുമാര്‍, കെ.എം. പവിത്രന്‍, എ. മദനന്‍, എം. അബ്ദുല്ല, ഹരീന്ദ്രന്‍ ഇറാക്കോടന്‍, കെ. ഗോപന്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി. ജയചന്ദ്രന്‍ സ്വാഗതവും ഡിവിഷന്‍ സെക്രട്ടറി ഷെരിഫ് പാലാക്കാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it