സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് തുറന്ന് പറഞ്ഞ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടപെടുകയും സ്വാധീനിക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് സുമിത് കുമാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഏത് ഭാഗത്ത് നിന്നാണ് ഇടപെടല്‍ ഉണ്ടായതെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. തന്റെ റിപ്പോര്‍ട്ടിങ്ങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്. തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെയുണ്ട്. സംസ്ഥാനത്തിനെതിരെ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നതും അസംബന്ധമാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണവും […]

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് തുറന്ന് പറഞ്ഞ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടപെടുകയും സ്വാധീനിക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് സുമിത് കുമാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഏത് ഭാഗത്ത് നിന്നാണ് ഇടപെടല്‍ ഉണ്ടായതെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. തന്റെ റിപ്പോര്‍ട്ടിങ്ങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്. തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെയുണ്ട്. സംസ്ഥാനത്തിനെതിരെ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നതും അസംബന്ധമാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണവും അസംബന്ധമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഇടപെട്ടത്. ഇത്തരം പ്രശ്‌നങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ ഉണ്ടാകാറുണ്ടെന്നും താന്‍ നിയമത്തിന്റെ വഴിക്കാണ് പോകുന്നതെന്നും സുമിത്കുമാര്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ജുഡീഷ്യല്‍ അന്വേഷണം എന്നത് വിഡ്ഢിത്തമാണ്. സര്‍ക്കാറിനെതിരെ താനൊരു കമ്മീഷനെ വെച്ചാല്‍ എങ്ങനെയായിരിക്കും. സര്‍ക്കാര്‍ ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ വെക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായ വഴിക്കാണ് കസ്റ്റംസ് പോകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തില്‍ മന്ത്രാലയം ചര്‍ച്ച നടത്തിവരികയാണ്. മുന്‍മന്ത്രി കെ.ടി ജലീലിന് നേരിട്ട് ബന്ധമില്ലെങ്കിലും ചില നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

Related Articles
Next Story
Share it