ജാമ്യത്തിലിറങ്ങി വീണ്ടും കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: കര്‍ണാടകയില്‍ ഉള്‍പ്പെടെ കവര്‍ച്ചാ കേസുകളില്‍ ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി വീണ്ടും കവര്‍ച്ച നടത്തിയ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. തൃശൂര്‍ ആമ്പല്ലൂര്‍ കൊയിലിപറമ്പില്‍ ഹൗസില്‍ പി.ആര്‍ ഷിബു (52) വിനെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെറുവത്തൂര്‍ കുട്ടമത്തെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. കൂട്ട് പ്രതിയായ ഷിബിലിക്കൊപ്പമാണ് മോഷണം നടത്തിയത്. ഷിബിലിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷിബു രക്ഷപ്പെടുകയായിരുന്നു. ഈ മാസം […]

കാഞ്ഞങ്ങാട്: കര്‍ണാടകയില്‍ ഉള്‍പ്പെടെ കവര്‍ച്ചാ കേസുകളില്‍ ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി വീണ്ടും കവര്‍ച്ച നടത്തിയ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. തൃശൂര്‍ ആമ്പല്ലൂര്‍ കൊയിലിപറമ്പില്‍ ഹൗസില്‍ പി.ആര്‍ ഷിബു (52) വിനെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെറുവത്തൂര്‍ കുട്ടമത്തെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. കൂട്ട് പ്രതിയായ ഷിബിലിക്കൊപ്പമാണ് മോഷണം നടത്തിയത്. ഷിബിലിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷിബു രക്ഷപ്പെടുകയായിരുന്നു. ഈ മാസം ആറിനാണ് സംഭവം.
തുടര്‍ന്ന് ഷിബുവിനെ പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുട നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപന്‍, അബുബക്കര്‍ കല്ലായി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിനേഷ്, ഷജീഷ്, ശിവകുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം രൂപീകരിച്ചാണ് ഷിബുവിനെ അറസ്റ്റ് ചെയ്തത്. കേരളത്തിലും കര്‍ണാടകത്തിലും നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കര്‍ണാടകത്തിലെ മോഷണ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന ഷിബു കഴിഞ്ഞ നവംബര്‍ 16നാണ് ജയിലില്‍ നിന്നിറങ്ങിയത്.
ചോദ്യം ചെയ്തതില്‍ ജയിലില്‍ നിന്നും ഇറങ്ങിയതിന് ശേഷം പഴയങ്ങാടി, തലശ്ശേരി, മാഹി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മോഷണം നടത്തിയതായി വെളിപ്പെടുത്തി. കര്‍ണാടകയില്‍ സുള്ള്യ, ഉഡുപ്പി പൊലീസ് സ്റ്റേഷനുകളിലും കേരളത്തില്‍ ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര, കണ്ണൂര്‍ ടൗണ്‍, വളപട്ടണം, തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം, കോഴിക്കോട് ടൗണ്‍, ബാലുശ്ശേരി, പേരാമ്പ്ര, തൊട്ടില്‍പ്പാലം, കുറ്റ്യാടി, പനമരം, പാലക്കാട് ടൗണ്‍ നോര്‍ത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിലും മോഷണ കേസുകളില്‍ പ്രതിയാണ്.

Related Articles
Next Story
Share it