വ്യോമാതിര്‍ത്തി മെയ് 17ന് തുറക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം

റിയാദ്: കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടച്ച വ്യോമാതിര്‍ത്തികള്‍ മെയ് പതിനേഴിന് തുറക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ്് 17 മുതല്‍ രാജ്യത്തെ അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നേരത്തെ മാര്‍ച്ച് 31ന് തുറക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. വ്യോമാതിര്‍ത്തി തുറക്കുന്നതിന് മുന്നോടിയായി കൂടിയാണ് രാജ്യത്തെ വാക്സിനേഷന്‍ നടപടികള്‍ വ്യാപകമാക്കിയത്. […]

റിയാദ്: കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടച്ച വ്യോമാതിര്‍ത്തികള്‍ മെയ് പതിനേഴിന് തുറക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ്് 17 മുതല്‍ രാജ്യത്തെ അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇത് സംബന്ധിച്ച് രാജ്യത്തെ സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നേരത്തെ മാര്‍ച്ച് 31ന് തുറക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. വ്യോമാതിര്‍ത്തി തുറക്കുന്നതിന് മുന്നോടിയായി കൂടിയാണ് രാജ്യത്തെ വാക്സിനേഷന്‍ നടപടികള്‍ വ്യാപകമാക്കിയത്.

അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതോടെ രാജ്യത്തെ ഏകദേശം ആളുകളിലേക്കും വാക്സിനുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനകം പതിനേഴ് ലക്ഷത്തോളം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ 24 മണിക്കൂറും വാക്സിന്‍ നല്‍കാനുള്ള നടപടികളുമായി മന്ത്രാലയം രംഗത്തുണ്ട്.

Related Articles
Next Story
Share it