നാനോ ടെക്‌നോളജി ഗവേഷണ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ്

പെരിയ: നാനോ ടെക്‌നോളജി ഗവേഷണത്തിന്റെ അനന്ത സാധ്യതകള്‍ ചര്‍ച്ച ചെയ്ത് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ്. ഊര്‍ജ്ജം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ നാനോ ടെക്നോളജി സാധ്യമാക്കുന്ന പരിവര്‍ത്തനമാണ് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം പ്രധാനമായും ചര്‍ച്ചയായത്.പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന് നാനോ ടെക്നോളജി ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് കോണ്‍ഫറന്‍സില്‍ സംസാരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യങ്ങളില്‍ നിന്നും പരിസ്ഥിതി സൗഹൃദമായ ബയോപ്ലാസ്റ്റിക് ഉല്‍പാദിപ്പിക്കാനാകും. മലിനീകരണം കുറക്കാനും ജലശുദ്ധീകരണം ഉറപ്പാക്കാനും കഴിയും. […]

പെരിയ: നാനോ ടെക്‌നോളജി ഗവേഷണത്തിന്റെ അനന്ത സാധ്യതകള്‍ ചര്‍ച്ച ചെയ്ത് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ്. ഊര്‍ജ്ജം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ നാനോ ടെക്നോളജി സാധ്യമാക്കുന്ന പരിവര്‍ത്തനമാണ് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം പ്രധാനമായും ചര്‍ച്ചയായത്.
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന് നാനോ ടെക്നോളജി ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് കോണ്‍ഫറന്‍സില്‍ സംസാരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യങ്ങളില്‍ നിന്നും പരിസ്ഥിതി സൗഹൃദമായ ബയോപ്ലാസ്റ്റിക് ഉല്‍പാദിപ്പിക്കാനാകും. മലിനീകരണം കുറക്കാനും ജലശുദ്ധീകരണം ഉറപ്പാക്കാനും കഴിയും. ആരോഗ്യമേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.
ആന്റിബയോട്ടിക്കളുടെ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും. വന്‍തോതില്‍ ജോലി സാധ്യതകളും തുറക്കും. പ്രൊഫ.എം.ആര്‍. അനന്തരാമന്‍ (കുസാറ്റ്, കേരളം), പ്രൊഫ.സജി ജോര്‍ജ്ജ് (കാനഡ), ഡോ.സി.എന്‍. രമാചന്ദ് സക്സിന്‍ (യു.എസ്.എ), ഡോ.വിനോദ് വി.ടി (ചെക്ക് റിപ്പബ്ലിക്), ഡോ.എം.എം. ഷാജുമോന്‍ (ഐസര്‍, തിരുവനന്തപുരം), ഡോ.ടി.എന്‍. നാരായണന്‍ (ടി.ഐ.എഫ്.ആര്‍ ഹൈദരാബാദ്), പ്രൊഫ.നിഷിമുര ഷണ്‍ (ജപ്പാന്‍), ഡോ.എച്ച്. ദേവേന്ദ്രപ്പ (മംഗളൂരു യൂണിവേഴ്സിറ്റി) തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു.

Related Articles
Next Story
Share it