ആഭ്യന്തര തര്‍ക്കം: പാര്‍ട്ടി പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കോണ്‍ഗ്രസ്

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് വിലക്കേര്‍പ്പെടുത്തി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം കെ പി സി സി പ്രസിഡന്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഡി സി സി അധ്യക്ഷ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. അതേസമയം പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരിക്കുകയാണ്. […]

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് വിലക്കേര്‍പ്പെടുത്തി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം കെ പി സി സി പ്രസിഡന്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

ഡി സി സി അധ്യക്ഷ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. അതേസമയം പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരിക്കുകയാണ്.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണ് താനെങ്കില്‍ എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. ഡി സി സി പട്ടികയുടെ എല്ലാ ഉത്തരവാദിത്തവും തനിക്കും കെ സുധാകരനുമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസിസി പട്ടിക പ്രഖ്യാപിച്ച മുതല്‍ വിവിധ ജില്ലകളില്‍ പ്രതിഷേധം തുടരുകയാണ്. പല ജില്ലകളിലും അധ്യക്ഷന്മാരെ അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവുന്നില്ല.

Related Articles
Next Story
Share it