ഉഡുപ്പിയില്‍ വീട് കുത്തിതുറന്ന് എട്ടരലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍
ഉഡുപ്പി: ഉഡുപ്പിയില്‍ വീട് കുത്തിതുറന്ന് എട്ടരലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തൗസീഫ് അഹമ്മദ് മല്ലറിനെ(34) ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ബഡഗുബെട്ടു ഗ്രാമത്തില്‍ ജൂണ്‍ 30ന് രാവിലെ 9നും ഉച്ചകഴിഞ്ഞ് 2.45നും ഇടയിലാണ് വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. പിന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് മോഷ്ടാവ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് എട്ടരലക്ഷത്തോളം രൂപ വിലവരും. ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഉഡുപ്പി സിറ്റി […]

ഉഡുപ്പി: ഉഡുപ്പിയില്‍ വീട് കുത്തിതുറന്ന് എട്ടരലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തൗസീഫ് അഹമ്മദ് മല്ലറിനെ(34) ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ബഡഗുബെട്ടു ഗ്രാമത്തില്‍ ജൂണ്‍ 30ന് രാവിലെ 9നും ഉച്ചകഴിഞ്ഞ് 2.45നും ഇടയിലാണ് വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. പിന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് മോഷ്ടാവ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് എട്ടരലക്ഷത്തോളം രൂപ വിലവരും. ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഉഡുപ്പി സിറ്റി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. തൗസീഫ് അഹമ്മദ് മുമ്പ് ബണ്ട്വാള്‍, പനമ്പൂര്‍, ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാക്കേസുകളിലും പ്രതിയാണ്. ഇന്‍സ്‌പെക്ടര്‍ മഞ്ഞപ്പ ഡി.ആര്‍, എസ്.ഐ ഈരണ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.