ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം നടത്തി

സീതാംഗോളി: ടി.എസ്.എലിയട്ടിന്റെ വിഖ്യാത കവിത 'ദ് വേസ്റ്റ് ലാന്റി'ന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡിസീലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ സെമിനാറും ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരവും സംഘടിപ്പിച്ചു. മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് ഇംഗ്ലീഷ് വകുപ്പ് തലവന്‍ ഡോ.സി. പദ്മനാഭന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യ ക്വിസില്‍ കാസര്‍കോട് ഗവ.കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ആഷ്‌ലി തോമസ്, സജിന ജി.കെ എന്നിവര്‍ ഒന്നാം സ്ഥാനവും ഇതേ കോളേജിലെ ഒന്നാം വര്‍ഷ […]

സീതാംഗോളി: ടി.എസ്.എലിയട്ടിന്റെ വിഖ്യാത കവിത 'ദ് വേസ്റ്റ് ലാന്റി'ന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡിസീലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ സെമിനാറും ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരവും സംഘടിപ്പിച്ചു. മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് ഇംഗ്ലീഷ് വകുപ്പ് തലവന്‍ ഡോ.സി. പദ്മനാഭന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യ ക്വിസില്‍ കാസര്‍കോട് ഗവ.കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ആഷ്‌ലി തോമസ്, സജിന ജി.കെ എന്നിവര്‍ ഒന്നാം സ്ഥാനവും ഇതേ കോളേജിലെ ഒന്നാം വര്‍ഷ എം.എ വിദ്യാര്‍ത്ഥികളായ ഫിദ, ഉമ്മു എബാന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും ബെജ്ജ കോളേജ് വിദ്യാര്‍ത്ഥികള്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് മാലിക് ദീനാര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഉദയ കുമാര്‍. ബി ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. ഇംഗ്ലീഷ് വകുപ്പ് മേധാവി ഉഷശ്രീ സ്വാഗതവും ഇംഗ്ലീഷ് അധ്യാപിക ആതിര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it