ജാതി പരിഗണിക്കാതെ വിവാഹിതരാകുന്നത് യുവതലമുറയുടെ നല്ല പ്രവണത; മിശ്രവിവാഹത്തെ പിന്തുണച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മിശ്രവിവാഹത്തെ പിന്തുണച്ച് സുപ്രീം കോടതി. ജാതി പരിഗണിക്കാതെ വിവാഹിതരാകുന്നത് ഒരു പരിധി വരെ ജാതിസ്പര്‍ദ്ധ കുറയ്ക്കാന്‍ കാരണമാകുന്നുവെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ജാതി സ്പര്‍ദ്ധ കുറയ്ക്കാനുള്ള മാര്‍ഗമാണ് മിശ്രവിവാഹങ്ങളിലൂടെ കാണിക്കുന്നതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജയ്കൃഷ്ണ കൗള്‍ അധ്യക്ഷനായ ബെഞ്ച് ആണ് പരാമര്‍ശം നടത്തിയത്. നേരത്തെ വിവാഹങ്ങളുടെ പ്രധാന മാനദണ്ഡമായിരുന്നു ജാതി. എന്നാല്‍ മിശ്രവിവാഹങ്ങള്‍ ജാതിയുടെ പേരിലുള്ള അക്രമങ്ങള്‍ കുറച്ചേക്കും. രക്തം പരസ്പരം കലരുന്നതോടെ സമൂഹത്തില്‍ ഒരു സഹോദര്യ ബന്ധത്തിന് വഴിതുറന്നേക്കും. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹിതരാവാന്‍ […]

ന്യൂഡല്‍ഹി: മിശ്രവിവാഹത്തെ പിന്തുണച്ച് സുപ്രീം കോടതി. ജാതി പരിഗണിക്കാതെ വിവാഹിതരാകുന്നത് ഒരു പരിധി വരെ ജാതിസ്പര്‍ദ്ധ കുറയ്ക്കാന്‍ കാരണമാകുന്നുവെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ജാതി സ്പര്‍ദ്ധ കുറയ്ക്കാനുള്ള മാര്‍ഗമാണ് മിശ്രവിവാഹങ്ങളിലൂടെ കാണിക്കുന്നതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജയ്കൃഷ്ണ കൗള്‍ അധ്യക്ഷനായ ബെഞ്ച് ആണ് പരാമര്‍ശം നടത്തിയത്.

നേരത്തെ വിവാഹങ്ങളുടെ പ്രധാന മാനദണ്ഡമായിരുന്നു ജാതി. എന്നാല്‍ മിശ്രവിവാഹങ്ങള്‍ ജാതിയുടെ പേരിലുള്ള അക്രമങ്ങള്‍ കുറച്ചേക്കും. രക്തം പരസ്പരം കലരുന്നതോടെ സമൂഹത്തില്‍ ഒരു സഹോദര്യ ബന്ധത്തിന് വഴിതുറന്നേക്കും. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹിതരാവാന്‍ പരസ്പര സമ്മതമുണ്ടെങ്കില്‍ ജാതിയുടെയോ കുടുംബത്തിന്റെയോ അനുവാദത്തിന്റെയോ ആവശ്യമില്ല. കോടതി വിശദമാക്കി.

മതംമാറ്റ വിവാഹങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം. അസിസ്റ്റന്റ് പ്രൊഫസറായ ഒരാളെ വിവാഹം ചെയ്യാന്‍ ബെംഗളൂരുവില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പോയ എംബിഎ ബിരുദധാരിയുടെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസ് തള്ളിയ കോടതി പരാതിയില്‍ പോലീസ് സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Related Articles
Next Story
Share it