ഗ്യാരേജുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം

കുമ്പള: ഗ്യാരേജുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തെ കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആറ് ദിവസത്തിനിടെ രണ്ട് ഗ്യാരേജുകള്‍ കുത്തിത്തുറന്ന് 70,000 രൂപയുടെ സാധനങ്ങള്‍ കവരുകയുണ്ടായി. കുമ്പള പെര്‍വാഡിലെ യശ്വന്തിന്റെ തത്ത്വമസി ഗ്യാരേജിലും മുട്ടത്തെ ഗ്യാരേജിലുമാണ് മോഷണമുണ്ടായത്. തത്ത്വമസി ഗ്യാരേജിലെ അടച്ചിട്ട ഗേറ്റിന് മുകളിലൂടെ കടന്ന് മൂന്ന് വാഹനങ്ങളുടെ ബാറ്ററികളും രണ്ട് ഫോക്കസ് ലൈറ്റുകളും പഴയ സാമഗ്രികളും ഉള്‍പ്പെടെ 40,000 രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. കുമ്പള പൊലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്നുപേര്‍ ഓട്ടോയില്‍ […]

കുമ്പള: ഗ്യാരേജുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തെ കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആറ് ദിവസത്തിനിടെ രണ്ട് ഗ്യാരേജുകള്‍ കുത്തിത്തുറന്ന് 70,000 രൂപയുടെ സാധനങ്ങള്‍ കവരുകയുണ്ടായി. കുമ്പള പെര്‍വാഡിലെ യശ്വന്തിന്റെ തത്ത്വമസി ഗ്യാരേജിലും മുട്ടത്തെ ഗ്യാരേജിലുമാണ് മോഷണമുണ്ടായത്. തത്ത്വമസി ഗ്യാരേജിലെ അടച്ചിട്ട ഗേറ്റിന് മുകളിലൂടെ കടന്ന് മൂന്ന് വാഹനങ്ങളുടെ ബാറ്ററികളും രണ്ട് ഫോക്കസ് ലൈറ്റുകളും പഴയ സാമഗ്രികളും ഉള്‍പ്പെടെ 40,000 രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. കുമ്പള പൊലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്നുപേര്‍ ഓട്ടോയില്‍ സാധനങ്ങള്‍ കയറ്റുന്ന ദൃശ്യം കണ്ടെത്തി. മുട്ടത്തെ ഗ്യാരേജില്‍ നിന്ന് പണിയായുധങ്ങളും ഓയിലും അടക്കം 30,000 രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. മറ്റുചില ഗ്യാരേജുകളും കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായി വിവരമുണ്ട്. ഇതിന് പിന്നില്‍ കര്‍ണാടകയിലെ കവര്‍ച്ചാ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.

Related Articles
Next Story
Share it