ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം
കാഞ്ഞങ്ങാട്: ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് പ്രവാസിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു.കൊടവലം കൊമ്മട്ടയിലെ കളിങ്ങോം വീട്ടില്‍ ചന്ദ്രനെ (47) യാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അജിത് ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്.ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ രണ്ട് ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ഇന്നലെ വൈകിട്ട് ആറരയോടെ സംസ്ഥാന പാതയില്‍ മാവുങ്കാല്‍ മില്‍മ ഡയറിക്കും നെല്ലിത്തറ ബസ് […]

കാഞ്ഞങ്ങാട്: ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് പ്രവാസിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു.
കൊടവലം കൊമ്മട്ടയിലെ കളിങ്ങോം വീട്ടില്‍ ചന്ദ്രനെ (47) യാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അജിത് ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്.
ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ രണ്ട് ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഇന്നലെ വൈകിട്ട് ആറരയോടെ സംസ്ഥാന പാതയില്‍ മാവുങ്കാല്‍ മില്‍മ ഡയറിക്കും നെല്ലിത്തറ ബസ് സ്റ്റോപ്പിനുമിടയിലാണ് സംഭവം. കാലിന് ഗുരുതര വെട്ടേറ്റ ചന്ദ്രനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യ രമ്യയെയും കൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ചന്ദ്രന്റെ സ്‌കൂട്ടറിനെ മാവുങ്കാലില്‍ വെച്ചാണ് സംഘം പിന്തുടര്‍ന്നത്. രണ്ട് ബൈക്കുകളിലായി ആറ് പേര്‍ ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ബഹളം വച്ചാണ് ചന്ദ്രനെ ഇവര്‍ പിന്തുടര്‍ന്നത്.
സ്‌കൂട്ടി തള്ളിയിട്ടതിന് ശേഷമായിരുന്നു അക്രമം. കൃത്യം നിര്‍വഹിച്ച ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. മറ്റൊരു പ്രവാസിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്നും ഗള്‍ഫിലുണ്ടായ ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഭവമെന്നും സംശയമുണ്ട്. രണ്ടാഴ്ച മുമ്പാണ് ചന്ദ്രന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സംഭവ സ്ഥലത്തെത്തി.