അയല്‍കൂട്ട അംഗങ്ങള്‍ക്കുളള ഇന്‍ഷൂറന്‍സ്; ബാങ്ക് അക്കൗണ്ട് ക്യാമ്പയിന്‍ നടത്തി

കാസര്‍കോട്: നഗരസഭയും കുടുംബശ്രീയും ജില്ലാ ലീഡ് ബാങ്കും സംയുക്തമായി ഇന്‍ഷൂറന്‍സ് ബാങ്ക് അക്കൗണ്ട് ക്യാമ്പയിന്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. 302 കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. പി.എം.എസ്.ബി.വൈ സ്‌കീമില്‍ 183 പേരും, പി.എം.ജെ.ജെ.ബി.വൈയില്‍ 81 പേരും, എ. പി.വൈ സ്‌കീമില്‍ 8 പേരും ചേര്‍ന്നു. പുതിയതായി 13 ബാങ്ക് അക്കൗണ്ടുകളും ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ […]

കാസര്‍കോട്: നഗരസഭയും കുടുംബശ്രീയും ജില്ലാ ലീഡ് ബാങ്കും സംയുക്തമായി ഇന്‍ഷൂറന്‍സ് ബാങ്ക് അക്കൗണ്ട് ക്യാമ്പയിന്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.
302 കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. പി.എം.എസ്.ബി.വൈ സ്‌കീമില്‍ 183 പേരും, പി.എം.ജെ.ജെ.ബി.വൈയില്‍ 81 പേരും, എ. പി.വൈ സ്‌കീമില്‍ 8 പേരും ചേര്‍ന്നു.
പുതിയതായി 13 ബാങ്ക് അക്കൗണ്ടുകളും ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ സെക്രട്ടറി ബിജു.എസ് പദ്ധതി വിശദീകരണം നടത്തി.
ലീഡ് ബാങ്ക് സീനിയര്‍ മാനേജര്‍ ബാലു വിജയന്‍, ഫിനാന്‍സ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ദേവദാസ്.ബി, സിറ്റിമിഷന്‍ മാനേജര്‍ ബൈജു.സി.എം എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീത്ത.ആര്‍ സംസാരിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സുധീര്‍.ടി നന്ദി പറഞ്ഞു.

Related Articles
Next Story
Share it