ക്ലബ് ഹൗസ് ശക്തമായ പോലീസ് നിരീക്ഷണത്തില്‍; 18 വയസ് തികയാത്ത കുട്ടികള്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം; ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: ഈയിടെയായി കേരളത്തില്‍ ജനകീയമായി തുടങ്ങിയ ക്ലബ് ഹൗസില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. 18 വയസ് തികയാത്ത കുട്ടികള്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. 18 വയസില്‍ താഴെയുള്ളവര്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള […]

തിരുവനന്തപുരം: ഈയിടെയായി കേരളത്തില്‍ ജനകീയമായി തുടങ്ങിയ ക്ലബ് ഹൗസില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. 18 വയസ് തികയാത്ത കുട്ടികള്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.

ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. 18 വയസില്‍ താഴെയുള്ളവര്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി.

Related Articles
Next Story
Share it