പെണ്‍കുട്ടിയെ ചൊല്ലി ഇന്‍സ്റ്റഗ്രാമില്‍ വാക്‌പോര്; പിന്നാലെ പതിനേഴുകാരനെ വെട്ടിക്കൊന്നു
ബെലഗാവി: കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയെ ചൊല്ലി ഉടലെടുത്ത വാക്‌പോര് കൊലപാതകത്തില്‍ കലാശിച്ചു. ബെലഗാവി കിറ്റൂരിലെ 17 കാരനായ പ്രജ്വല്‍ സുങ്കഡയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത കിറ്റൂര്‍ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കിറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സെപ്റ്റംബര്‍ 26ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് താഴെ മോശമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ ചൊല്ലി പ്രജ്വല്‍ സുങ്കഡയും മറ്റ് മൂന്ന് ആണ്‍കുട്ടികളും തമ്മില്‍ ഇന്‍സ്റ്റഗ്രാമില്‍ വഴക്കുകൂടി. പെണ്‍കുട്ടി ആണ്‍കുട്ടികള്‍ക്കെതിരെ […]

ബെലഗാവി: കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയെ ചൊല്ലി ഉടലെടുത്ത വാക്‌പോര് കൊലപാതകത്തില്‍ കലാശിച്ചു. ബെലഗാവി കിറ്റൂരിലെ 17 കാരനായ പ്രജ്വല്‍ സുങ്കഡയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത കിറ്റൂര്‍ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കിറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സെപ്റ്റംബര്‍ 26ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് താഴെ മോശമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ ചൊല്ലി പ്രജ്വല്‍ സുങ്കഡയും മറ്റ് മൂന്ന് ആണ്‍കുട്ടികളും തമ്മില്‍ ഇന്‍സ്റ്റഗ്രാമില്‍ വഴക്കുകൂടി. പെണ്‍കുട്ടി ആണ്‍കുട്ടികള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പ്രകോപിതയായി പ്രതികരിച്ചു. ഇതോടെ ആണ്‍കുട്ടികള്‍ പ്രജ്വലിനെ കാണാനെത്തുകയും വഴക്ക് കൂടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വെട്ടുകത്തികൊണ്ട് പ്രജ്വലിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രജ്വലിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.