വിദ്യാലയ സുവനീറുകള്‍ ഓര്‍മ്മകളുടെ വസന്തം തീര്‍ക്കുന്നു-ഡോ. ഖാദര്‍ മാങ്ങാട്

തളങ്കര: ഓരോ വിദ്യാലയവും വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന സുവനീറുകള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം തന്നെ പില്‍ക്കാലത്ത് അവ ഓര്‍മ്മകളുടെ മഹാവസന്തം തീര്‍ക്കുന്നവയാണെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 'ഇന്‍സ്‌പെയര്‍' സുവനീര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് കോളേജില്‍ ഇറക്കിയ മാഗസിനുകളിലൂടെ കണ്ണോടിച്ച് താന്‍ ഇപ്പോഴും ഓര്‍മ്മകളില്‍ നീന്തികുളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദഖീറത്തുല്‍ ഉഖ്‌റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അധ്യക്ഷത […]

തളങ്കര: ഓരോ വിദ്യാലയവും വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന സുവനീറുകള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം തന്നെ പില്‍ക്കാലത്ത് അവ ഓര്‍മ്മകളുടെ മഹാവസന്തം തീര്‍ക്കുന്നവയാണെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 'ഇന്‍സ്‌പെയര്‍' സുവനീര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് കോളേജില്‍ ഇറക്കിയ മാഗസിനുകളിലൂടെ കണ്ണോടിച്ച് താന്‍ ഇപ്പോഴും ഓര്‍മ്മകളില്‍ നീന്തികുളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദഖീറത്തുല്‍ ഉഖ്‌റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ് പുസ്തകം ഏറ്റുവാങ്ങി. ട്രഷറര്‍ കെ.എം ഹനീഫ്, വൈസ് പ്രസിഡണ്ട് എന്‍.കെ അമാനുല്ല, സെക്രട്ടറിമാരായ ബി.യു അബ്ദുല്ല, റഊഫ് പള്ളിക്കാല്‍, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, കമ്മിറ്റി അംഗങ്ങളായ കെ.എം മുഹമ്മദ് ബഷീര്‍, ടി.ഇ മുക്താര്‍, ടി.എസ് ബഷീര്‍, എന്‍.എം അബ്ദുല്ല, ടി.എസ് ഗഫൂര്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സവിത ടീച്ചര്‍, വനിതാ കോളേജ് പ്രിന്‍സിപ്പല്‍ രജിത, അച്യുതന്‍ മാസ്റ്റര്‍, സുവനീര്‍ എഡിറ്റര്‍ ലത്തീഫ് മാസ്റ്റര്‍, മിനി ടീച്ചര്‍, ജയന്‍ മാസ്റ്റര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാര്‍, വൈസ് പ്രസിഡണ്ട് ഫര്‍സാന ശിഹാബ്, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഹംസ കണ്ടത്തില്‍, സത്താര്‍ ഹാജി പള്ളിക്കാല്‍, ടി. അബ്ദുല്‍ഹക്കീം, എം. ഖമറുദ്ദീന്‍, ഹസന്‍ പതിക്കുന്നില്‍, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, സൗജാന, സലീന തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ മഞ്ജു കുര്യാക്കോസ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ശ്യാമള ടീച്ചര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it