ജില്ലയിലെ ഇന്‍സ്‌പെക്ടര്‍മാരെയും സബ് ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലം മാറ്റി

കാഞ്ഞങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇന്‍സ്‌പെക്ടര്‍മാരെയും സബ് ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലംമാറ്റി. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരനെ കൊടുവള്ളിയിലേക്കും ബേക്കലില്‍ നിന്നും അനില്‍കുമാറിനെ കൂരാച്ചുണ്ടിലേക്കും ഹൊസ്ദുര്‍ഗില്‍ നിന്നും ഇ. അനൂപ് കുമാറിനെ പെരുവണ്ണാമുഴിയിലേക്കും മാറ്റി. രാജപുരത്തു നിന്ന് രഞ്ജിത്ത് രവീന്ദ്രനെ അമ്പലവയലിലും ബേഡകം ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിനെ കണ്ണൂര്‍ സിറ്റിയിലും നിയമിച്ചു. ചീമേനി ഇന്‍സ്‌പെക്ടര്‍ കെ. അനില്‍കുമാറിനെ വളപട്ടണത്തും കുമ്പളയില്‍ നിന്ന് പി. പ്രമോദിനെ ബേപ്പൂരിലും നീലേശ്വരത്തു നിന്നും പി. സുനില്‍ കുമാറിനെ അത്തോളിയിലേക്കും മാറ്റി നിയമിച്ചു. […]

കാഞ്ഞങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇന്‍സ്‌പെക്ടര്‍മാരെയും സബ് ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലംമാറ്റി. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരനെ കൊടുവള്ളിയിലേക്കും ബേക്കലില്‍ നിന്നും അനില്‍കുമാറിനെ കൂരാച്ചുണ്ടിലേക്കും ഹൊസ്ദുര്‍ഗില്‍ നിന്നും ഇ. അനൂപ് കുമാറിനെ പെരുവണ്ണാമുഴിയിലേക്കും മാറ്റി. രാജപുരത്തു നിന്ന് രഞ്ജിത്ത് രവീന്ദ്രനെ അമ്പലവയലിലും ബേഡകം ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിനെ കണ്ണൂര്‍ സിറ്റിയിലും നിയമിച്ചു. ചീമേനി ഇന്‍സ്‌പെക്ടര്‍ കെ. അനില്‍കുമാറിനെ വളപട്ടണത്തും കുമ്പളയില്‍ നിന്ന് പി. പ്രമോദിനെ ബേപ്പൂരിലും നീലേശ്വരത്തു നിന്നും പി. സുനില്‍ കുമാറിനെ അത്തോളിയിലേക്കും മാറ്റി നിയമിച്ചു. തലശ്ശേരിയില്‍ നിന്നും കെ. സുനില്‍കുമാറിനെ വെള്ളരിക്കുണ്ടിലേക്കും പാനൂരില്‍ നിന്നും ഇ.വി. ഫായിസ് അലിയെ ചീമേനിയിലേക്കും മാറ്റി. പരിയാരം മെഡിക്കല്‍ കോളജ് സി.ഐ. കെ.വി. ബാബുവിനെ കാസര്‍കോട്ടും ന്യൂ മാഹിയില്‍ നിന്നും അരുണ്‍ ദാസിനെ മഞ്ചേശ്വരത്തും പേരാവൂരില്‍ നിന്നും ടി.വി. സജീവിനെ നീലേശ്വരത്തും എടക്കാട് നിന്ന് പി.കെ. മണിയെ ഹൊസ്ദുര്‍ഗിലും ധര്‍മ്മടത്തു നിന്ന് ശ്രീജിത്ത് കോടേരിയെ വിദ്യാനഗറിലും മട്ടന്നൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടി.വി. പ്രദീഷിനെ ബേക്കലിലും ആലക്കോട് നിന്ന് നിന്ന് കെ.ജെ. വിനോയിയെ ബേഡകത്തും ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജീവന്‍, രത്‌നാകരന്‍, ഇ.അശോകന്‍, പി.പി. രമേശന്‍, എന്‍.വി. അനന്തകൃഷ്ണന്‍, സി.ബി. നാരായണന്‍, പി. ആനന്ദന്‍, സങ്കപ്പ ഗൗഡ എന്നിവരെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി.
യു.പി. വിപിന്‍, സി. ബാലകൃഷ്ണന്‍, പി.അജിത്കുമാര്‍, മെല്‍ബിന്‍ ജോസ്, ടി.കെ. മുകുന്ദന്‍, എം.വി. വിഷ്ണു പ്രസാദ്, വി.കെ. അനീഷ്, കെ.പി. സതീഷ്, സി.രാമചന്ദ്രന്‍, ഇ.വിനോദ് കുമാര്‍, വിജയന്‍, വിശ്വനാഥന്‍ എന്നിവരെ കോഴിക്കോട് സിറ്റിയിലേക്കും മാറ്റി. സോമപ്പന്‍, വി.കെ. വിജയന്‍, മുരളീധരന്‍, ബാലചന്ദ്രന്‍, മധുസൂദനന്‍, കെ.പി. കൃഷ്ണന്‍ എന്നിവരെ കോഴിക്കോട് റൂറലിലേക്കും മാറ്റി. എം.വി. ശ്രീദാസന്‍, കെ. പ്രശാന്ത് എന്നിവരെ വയനാട്ടിലേക്കും മാറ്റി. കോഴിക്കോട് നിന്ന് സദാനന്ദന്‍ സന്ദീപ്, ടി.വി. ഷൈജുന്‍ എന്നിവരെയും കണ്ണൂരില്‍ നിന്ന് നിബിന്‍ ജോയ്, പി.വി. ഗംഗാധരന്‍, കെ. ഷാജി, പി. ബാബുമോന്‍, കെ.പി. ശ്രീഹരി, കെ.ജി. ഉണ്ണിക്കൃഷ്ണന്‍, മഹേഷ് കണ്ടമ്പത്ത്, സുഭാഷ് ബാബു, പി. വിജേഷ്, പി.കെ സുമേഷ്, ഗോവിന്ദന്‍, എം.വി. ഷിജു, മധുസൂദനന്‍, രമേഷ് കുമാര്‍, എ.പി. ഷാജി, സഞ്ജയ് കുമാര്‍, ലക്ഷ്മണന്‍, കെ.വി. ശശി, കെ.വി. സതീശന്‍, അനില്‍ബാബു, കെ. രമേശന്‍, രാമചന്ദ്രന്‍, കെ.വി. മുരളി, ബാലകൃഷ്ണന്‍, വി.വി. രാധാകൃഷ്ണന്‍, കെ. ജയരാജന്‍, കെ. നാരായണന്‍, എന്നിവരെയും കാസര്‍കോട്ടേക്ക് മാറ്റി.

Related Articles
Next Story
Share it