മയക്കുമരുന്ന് വ്യാപനം തടയാന്‍ പരിശോധന ശക്തമാക്കും

കാസര്‍കോട്: ഓണാഘോഷത്തിനിടയില്‍ കഞ്ചാവ് മയക്ക് മരുന്ന് വ്യാപനം തടയാന്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാതല നാര്‍ക്കോ കോര്‍ഡിനേഷന്‍ കമ്മിറ്റി (എന്‍കോര്‍ഡ്) യോഗം തീരുമാനിച്ചു.കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല എന്‍കോര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ മയക്കുമരുന്ന് കഞ്ചാവ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും.ജില്ലയിലെ പല സ്‌കൂളുകളിലെയും കുട്ടികള്‍ അധ്യാപകരുടെ അസാന്നിധ്യത്തില്‍ സ്‌കൂളിന് പുറത്ത് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ […]

കാസര്‍കോട്: ഓണാഘോഷത്തിനിടയില്‍ കഞ്ചാവ് മയക്ക് മരുന്ന് വ്യാപനം തടയാന്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാതല നാര്‍ക്കോ കോര്‍ഡിനേഷന്‍ കമ്മിറ്റി (എന്‍കോര്‍ഡ്) യോഗം തീരുമാനിച്ചു.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല എന്‍കോര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ മയക്കുമരുന്ന് കഞ്ചാവ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും.
ജില്ലയിലെ പല സ്‌കൂളുകളിലെയും കുട്ടികള്‍ അധ്യാപകരുടെ അസാന്നിധ്യത്തില്‍ സ്‌കൂളിന് പുറത്ത് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഓണക്കാലത്ത് വാഹന പരിശോധമ കാര്യക്ഷമമാക്കാന്‍ എല്ലാ വകുപ്പുകളോടും നിര്‍ദേശിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ കൈനിക്കര, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ,. എസ്.പി എം.എ മാത്യു, ജില്ലാ ഡ്രഗ് ഇന്‍സ്പെക്ടര്‍ വി ബേബി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണര്‍ കെ.ആര്‍ അജയ്, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

Related Articles
Next Story
Share it