കാഞ്ഞങ്ങാട്ടെ വിവിധ ലോഡ്ജുകളില്‍ പരിശോധന; എം.ഡി.എം.എ.യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെയും എസ്.ഐ. സതീഷന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. കുന്നുമ്മലിലെ ലോഡ്ജില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കരിവെള്ളൂര്‍ കുണിയന്‍ റഹ്‌മാനിയ മന്‍സിലിലെ ടി. മുഹമ്മദ് സഫ്‌വാന്‍ (24), ചെറുവത്തൂര്‍ പയ്യങ്കി ആയിഷ മന്‍സിലിലെ എ.സി അബ്ദുല്‍ ഖാദര്‍ (29), […]

കാഞ്ഞങ്ങാട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെയും എസ്.ഐ. സതീഷന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. കുന്നുമ്മലിലെ ലോഡ്ജില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കരിവെള്ളൂര്‍ കുണിയന്‍ റഹ്‌മാനിയ മന്‍സിലിലെ ടി. മുഹമ്മദ് സഫ്‌വാന്‍ (24), ചെറുവത്തൂര്‍ പയ്യങ്കി ആയിഷ മന്‍സിലിലെ എ.സി അബ്ദുല്‍ ഖാദര്‍ (29), സൗത്ത് തൃക്കരിപ്പൂര്‍ എളമ്പച്ചി വള്‍വക്കാട് തെക്കേപ്പുരയില്‍ ഹൗസിലെ ടി.പി മുഹമ്ദ് അഫ്‌സല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 3.900 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വില്‍പനക്കായി ഉപയോഗിച്ച ബുള്ളറ്റ് ബൈക്കും പിടികൂടി. എ.എസ്.ഐ. അബൂബക്കര്‍ കല്ലായി, പൊലീസുകാരായ നികേഷ്, അജയന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it