കാസര്‍കോട്: പാലക്കാട് വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്.ടി.സി ബസിന് പിറകിലിടിച്ച് അഞ്ച് വിദ്യാര്‍ഥികളടക്കം 9 പേര് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ ടൂറിസ്റ്റ് ബസുകളില്‍ പരിശോധന നടന്നുവരികയാണ്. ഇന്നലെ രാത്രി കാസര്‍കോട്ട് നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ രണ്ട് ഇതരജില്ലാ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കേസെടുത്തു. മറ്റ് ജില്ലകളില്‍ നിന്നെത്തിയ 11 ബസുകളിലാണ് രാത്രി പരിശോധന നടത്തിയത്.
നേരിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സ്റ്റിക്കറുകളും അധികമായി ഘടിപ്പിച്ച ലൈറ്റുകളും ശബ്ദസംവിധാനവും നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടക്കാഞ്ചേരി അപകടത്തെ തുടര്‍ന്ന് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും യാത്രകള്‍ താല്‍ക്കാലികമായി മാറ്റിവെച്ചിട്ടുണ്ട്.