വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അറിയാന്‍ കര്‍ണാടകയിലെ മദ്രസകളില്‍ പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ബംഗളൂരു: സംസ്ഥാനത്തെ മദ്രസകള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ നിലവാരവും മറ്റും പരിശോധിക്കുമെന്നും ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. കര്‍ണാടകയിലെ മദ്രസകളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നില്ലെന്ന് നിരവധി രക്ഷിതാക്കള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ മദ്രസയിലേക്ക് പരിശോധനക്കയക്കുമ്പോള്‍ സഹകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. അതിനാല്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചത്. വിശദാംശം ലഭിക്കുന്ന മുറയ്ക്ക് വിദ്യാഭ്യാസ വിദഗ്ധരും മദ്രസ മാനേജ്‌മെന്റ് കമ്മിറ്റികളും തമ്മില്‍ […]

ബംഗളൂരു: സംസ്ഥാനത്തെ മദ്രസകള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ നിലവാരവും മറ്റും പരിശോധിക്കുമെന്നും ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. കര്‍ണാടകയിലെ മദ്രസകളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നില്ലെന്ന് നിരവധി രക്ഷിതാക്കള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ മദ്രസയിലേക്ക് പരിശോധനക്കയക്കുമ്പോള്‍ സഹകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. അതിനാല്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചത്. വിശദാംശം ലഭിക്കുന്ന മുറയ്ക്ക് വിദ്യാഭ്യാസ വിദഗ്ധരും മദ്രസ മാനേജ്‌മെന്റ് കമ്മിറ്റികളും തമ്മില്‍ ചര്‍ച്ച നടത്തും.
മദ്രസകളിലെ സൗകര്യങ്ങള്‍ അറിഞ്ഞ ശേഷം അവയ്ക്ക് ബോര്‍ഡ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കും. ബോര്‍ഡ് ആവശ്യമില്ലെങ്കില്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it