ലിഫ്റ്റ് പണിമുടക്കില്‍ തന്നെ; ജനറല്‍ ആസ്പത്രിയില്‍ ആരോഗ്യ വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധന

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ ഒരുമാസത്തിലേറെയായി തകരാറിലായി കിടക്കുന്ന ലിഫ്റ്റ് നന്നാക്കാത്തത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ ചുമതലയുള്ള അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോസ് ഡിക്രൂസ് ഇന്ന് രാവിലെ ജനറല്‍ ആസ്പത്രിയിലെത്തുകയും കേടായ ലിഫ്റ്റ് പരിശോധിക്കുകയും ചെയ്തു. ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം അടക്കമുള്ളവരോട് ഡയറക്ടര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിക്കും. ലിഫ്റ്റ് തകരാറിലായ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാത്തതും ലിഫ്റ്റ് നന്നാക്കാത്തതും തുടര്‍ന്നുള്ള […]

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ ഒരുമാസത്തിലേറെയായി തകരാറിലായി കിടക്കുന്ന ലിഫ്റ്റ് നന്നാക്കാത്തത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ ചുമതലയുള്ള അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോസ് ഡിക്രൂസ് ഇന്ന് രാവിലെ ജനറല്‍ ആസ്പത്രിയിലെത്തുകയും കേടായ ലിഫ്റ്റ് പരിശോധിക്കുകയും ചെയ്തു. ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം അടക്കമുള്ളവരോട് ഡയറക്ടര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിക്കും. ലിഫ്റ്റ് തകരാറിലായ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാത്തതും ലിഫ്റ്റ് നന്നാക്കാത്തതും തുടര്‍ന്നുള്ള സംഭവങ്ങളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ലിഫ്റ്റ് അടിയന്തിരമായി പുന:സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലിഫ്റ്റ് തകരാറിലായതിന്റെ സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ അടിയന്തിരമായി പരിശോധിക്കുന്നതിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.

Related Articles
Next Story
Share it