കുമ്പളയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; പഴയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചു

കുമ്പള: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി കുമ്പളയില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. പഴയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി നശിപ്പിച്ചു. വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിച്ച ഒരു ഹോട്ടല്‍ അടപ്പിച്ചു. പൊറോട്ട, ചിക്കന്‍ കറി, നൂഡില്‍സ്, ചിക്കന്‍ ഫ്രൈ, അച്ചാര്‍, മയോണൈസ് തുടങ്ങിയ പഴകിയ പൂപ്പല്‍ ബാധിച്ച ഭക്ഷണ സാധനങ്ങളാണ് നശിപ്പിച്ചത്.കുമ്പളയിലെ മിര്‍ച്ചി മസാല ഹോട്ടലാണ് അടപ്പിച്ചത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതും വൃത്തിഹീനവുമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി, സോഡാ ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ആരിക്കാടി […]

കുമ്പള: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി കുമ്പളയില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. പഴയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി നശിപ്പിച്ചു. വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിച്ച ഒരു ഹോട്ടല്‍ അടപ്പിച്ചു. പൊറോട്ട, ചിക്കന്‍ കറി, നൂഡില്‍സ്, ചിക്കന്‍ ഫ്രൈ, അച്ചാര്‍, മയോണൈസ് തുടങ്ങിയ പഴകിയ പൂപ്പല്‍ ബാധിച്ച ഭക്ഷണ സാധനങ്ങളാണ് നശിപ്പിച്ചത്.
കുമ്പളയിലെ മിര്‍ച്ചി മസാല ഹോട്ടലാണ് അടപ്പിച്ചത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതും വൃത്തിഹീനവുമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി, സോഡാ ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ആരിക്കാടി ബംബ്രാണ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന പാന്‍മസാല സ്റ്റാളില്‍ നടത്തിയ പരിശോധനയില്‍ നിരോധിക്കപ്പെട്ട പാന്‍ ഉത്പ്പന്നങ്ങള്‍ പിടികൂടി പൊലീസിന് കൈമാറി. റോഡരികില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ടാറ്റുകുത്തുകയായിരുന്ന നാടോടി സംഘം ഹെല്‍ത്ത് ടീമിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു 15 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രന്‍ സി.സി, ആദര്‍ശ് കെ.കെ, അഖില്‍ കാരായി, ഡ്രൈവര്‍ വില്‍ഫ്രഡ് എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it