മംഗല്‍പ്പാടിയില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന

കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. മതിയായ രേഖകളോ ശുചിത്വമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളെ സംബന്ധിച്ചുള്ള വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മംഗല്‍പ്പാടി പത്വാടി റോഡിലെ തട്ടുകടകള്‍ മംഗല്‍പ്പാടി താലൂക്ക് ആസ്പത്രി ഹെല്‍ത്ത് വിഭാഗം പരിശോധന നടത്തിയത്.മോശമായതും ശുചിത്വമില്ലാത്തതുമായ തട്ടുകടകള്‍ തിങ്കളാഴ്ചക്കകം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. മംഗല്‍പ്പാടി ആസ്പത്രി ഹെല്‍ത്ത് സൂപ്രണ്ട് ഡോ. ശാന്റി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സംഗീത് എന്നിവര്‍ നേതൃത്വം നല്‍കി.

കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. മതിയായ രേഖകളോ ശുചിത്വമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളെ സംബന്ധിച്ചുള്ള വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മംഗല്‍പ്പാടി പത്വാടി റോഡിലെ തട്ടുകടകള്‍ മംഗല്‍പ്പാടി താലൂക്ക് ആസ്പത്രി ഹെല്‍ത്ത് വിഭാഗം പരിശോധന നടത്തിയത്.
മോശമായതും ശുചിത്വമില്ലാത്തതുമായ തട്ടുകടകള്‍ തിങ്കളാഴ്ചക്കകം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. മംഗല്‍പ്പാടി ആസ്പത്രി ഹെല്‍ത്ത് സൂപ്രണ്ട് ഡോ. ശാന്റി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സംഗീത് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it