ചെങ്കള പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

ചെങ്കള: ചെങ്കള പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. നായന്മാര്‍മൂല മുതല്‍ ചെങ്കള വരെയുള്ള കടകളിലായിരുന്നു ഇന്നുച്ചയോടെ പരിശോധന നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ക്കൊപ്പം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, സെക്രട്ടറി എം. സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു. ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ് രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ആസിഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles
Next Story
Share it