കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍പരിശോധന; 200 കിലോ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു

കാസര്‍കോട്: ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മിന്നല്‍പരിശോധന നടത്തി. 200 കിലോ പഴകിയ മല്‍സ്യം പിടികൂടി. തമിഴ്നാട്ടില്‍നിന്ന് എത്തിച്ച ഉപയോഗശൂന്യമായ മല്‍സ്യമാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസര്‍കോട് നഗരസഭ എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ശീതികരിച്ച വാഹനത്തില്‍ കൊണ്ടുവന്ന 50 ബോക്സുകളില്‍ എട്ട് ബോക്സ് മല്‍സ്യമാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇതില്‍ കൂടുതലും മത്തിയാണ്. ഉപയോഗശൂന്യമായ മല്‍സ്യം വിപണനത്തിന് എത്തിച്ചതിന് ബന്ധപ്പെട്ടവര്‍ക്കെതിരെ […]

കാസര്‍കോട്: ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മിന്നല്‍പരിശോധന നടത്തി. 200 കിലോ പഴകിയ മല്‍സ്യം പിടികൂടി. തമിഴ്നാട്ടില്‍നിന്ന് എത്തിച്ച ഉപയോഗശൂന്യമായ മല്‍സ്യമാണ് പിടികൂടിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസര്‍കോട് നഗരസഭ എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ശീതികരിച്ച വാഹനത്തില്‍ കൊണ്ടുവന്ന 50 ബോക്സുകളില്‍ എട്ട് ബോക്സ് മല്‍സ്യമാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇതില്‍ കൂടുതലും മത്തിയാണ്. ഉപയോഗശൂന്യമായ മല്‍സ്യം വിപണനത്തിന് എത്തിച്ചതിന് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാവിലെ 7. 30 മണിയോടെയാണ് കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ അസി. കമ്മീഷണര്‍ ജോണ്‍വിജയന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മത്സ്യങ്ങളില്‍ വ്യാപകമായി രാസവസ്തുക്കള്‍ കലര്‍ത്തി വില്‍പ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. എന്നാല്‍ മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ മത്സ്യങ്ങള്‍ വിദഗ്ധ പരിശോധനക്കയക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി മുസ്തഫ, എസ്. ഹേമാംബിക, ജീവനക്കാരായ പി.വി രാജു, വി.കെ സിനോജ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.ജി അനില്‍കുമാര്‍, നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിലെ എ. അനീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുധീര്‍, രൂപേഷ്, കണ്‍ട്രോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം നഗരസഭാ സെക്രട്ടറി എസ്. ബിജുവും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it