ഐ.എന്‍.എസ് വിക്രാന്ത് സേനക്ക് സമര്‍പ്പിച്ചു; ഏതുവെല്ലുവിളിയും നേരിടാന്‍ രാജ്യത്തിന് കഴിയും-പ്രധാനമന്ത്രി
കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഐ.എന്‍. എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സേനക്ക് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയിലായിരുന്നു പ്രൗഢമായ ചടങ്ങ്. രാജ്യത്തിന്റെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്ന് ഐ.എന്‍.എസ് വിക്രാന്തിനെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.'വിക്രാന്ത് വിശിഷ്ടം. പരിശ്രമത്തിന്റെ പ്രതീകം. ഓരോ ഭാരതീയനും അഭിമാനിക്കുന്ന മുഹൂര്‍ത്തമാണിത്. വെല്ലുവിളികള്‍ ഉയര്‍ന്നു വന്നാലും നേരിടാന്‍ ഭാരതത്തിനു കഴിയും'-പ്രധാനമന്ത്രി പറഞ്ഞു.വിക്രാന്ത് തദ്ദേശീയമായി നിര്‍മ്മിച്ചതോടെ രാജ്യം ലോകത്തിന്റെ മുന്നിലെത്തിയെന്നും പ്രയത്നിച്ച എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അഭിനന്ദനം. 21-ാം […]

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഐ.എന്‍. എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സേനക്ക് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയിലായിരുന്നു പ്രൗഢമായ ചടങ്ങ്. രാജ്യത്തിന്റെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്ന് ഐ.എന്‍.എസ് വിക്രാന്തിനെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
'വിക്രാന്ത് വിശിഷ്ടം. പരിശ്രമത്തിന്റെ പ്രതീകം. ഓരോ ഭാരതീയനും അഭിമാനിക്കുന്ന മുഹൂര്‍ത്തമാണിത്. വെല്ലുവിളികള്‍ ഉയര്‍ന്നു വന്നാലും നേരിടാന്‍ ഭാരതത്തിനു കഴിയും'-പ്രധാനമന്ത്രി പറഞ്ഞു.
വിക്രാന്ത് തദ്ദേശീയമായി നിര്‍മ്മിച്ചതോടെ രാജ്യം ലോകത്തിന്റെ മുന്നിലെത്തിയെന്നും പ്രയത്നിച്ച എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അഭിനന്ദനം. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണമാണ് വിക്രാന്ത്. വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ ശ്രേണിയില്‍ ഇന്ത്യയും ചേരുന്നു. നാവിക സേനക്ക് കരുത്തും ആത്മ ധൈര്യവും കൂടി. ആത്മനിര്‍ഭര്‍ ഭാരതത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. തമിഴ്‌നാട്ടിലെയും യു.പിയിലേയും പ്രതിരോധ ഉല്‍പന്ന നിര്‍മാണ കോറിഡോര്‍ മികച്ച രീതിയില്‍ മുന്നേറുന്നുണ്ടെന്നും തദ്ദേശീയ ഉല്‍പന്ന നിര്‍മാണം രാജ്യത്തിനു മുതല്‍കൂട്ടാകുമെന്നും മോദി പറഞ്ഞു.
രാജ്യം 15 വര്‍ഷമായി കണ്ട സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്. 23,000 കോടി രൂപ ചെലവിട്ടാണ് കൊച്ചി കപ്പല്‍ശാലയില്‍ ഐ.എന്‍.എസ് വിക്രാന്ത് നിര്‍മ്മിച്ചത്. 76 ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.
860 അടിയാണ് കപ്പലിന്റെ നീളം. 193 അടി ഉയരം. 30 എയര്‍ക്രാഫ്റ്റുകള്‍ ഒരേ സമയം കപ്പലില്‍ നിര്‍ത്തിയിടാന്‍ കഴിയും. 14,000 കിലോമീറ്ററാണ് വിക്രാന്തിന് നിര്‍ത്താതെ സഞ്ചരിക്കാന്‍ കഴിയും.
10 ഹെലികോപ്ടറുകളും 20 യുദ്ധവിമാനങ്ങളും വഹിക്കാന്‍ വിക്രാന്തിന് സാധിക്കും. മിഗ്-29, റഫാല്‍ എന്നീ യുദ്ധവിമാനങ്ങള്‍ വിക്രാന്തിലുണ്ടാകും.