പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളന പ്രഖ്യാപന റാലി

കാസര്‍കോട്: പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ പാലിക്കുന്ന മുഖ്യമന്ത്രിയെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ടും തുറമുഖ-മ്യൂസിയം മന്ത്രിയുമായ അഹമദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളന പ്രഖ്യാപന റാലി നുള്ളിപ്പാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇടത് മുന്നണി 100 സീറ്റ് തികയ്ക്കും. പിണറായി സര്‍ക്കാര്‍ വന്ന ശേഷം കേരളത്തിന്റെ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തി. പ്രകടനപത്രികയില്‍ പറഞ്ഞതൊക്കെ നടപ്പില്‍ വരുത്തി കൊണ്ടിരിക്കുകയാണ്. പൊതു വിദ്യാദ്യാസം ഹൈടെക്കാക്കി. ലൈഫ് പദ്ധതി, […]

കാസര്‍കോട്: പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ പാലിക്കുന്ന മുഖ്യമന്ത്രിയെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ടും തുറമുഖ-മ്യൂസിയം മന്ത്രിയുമായ അഹമദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളന പ്രഖ്യാപന റാലി നുള്ളിപ്പാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇടത് മുന്നണി 100 സീറ്റ് തികയ്ക്കും. പിണറായി സര്‍ക്കാര്‍ വന്ന ശേഷം കേരളത്തിന്റെ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തി. പ്രകടനപത്രികയില്‍ പറഞ്ഞതൊക്കെ നടപ്പില്‍ വരുത്തി കൊണ്ടിരിക്കുകയാണ്. പൊതു വിദ്യാദ്യാസം ഹൈടെക്കാക്കി. ലൈഫ് പദ്ധതി, ആര്‍ദ്രം, ഹരിത മിഷന്‍ തുടങ്ങിയവ നടപ്പിലാക്കി. കെ റെയില്‍ പദ്ധതി വരുന്നതോടെ കേരളം ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളെക്കാളും വലിയ വികസനമുണ്ടാക്കും. കേന്ദ്രത്തില്‍ ബി.ജെ.പി ബുള്‍ഡോസര്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ്. ഇത് മറ്റ് പാര്‍ട്ടികള്‍ തിരിച്ചറിയണം. ഇടതിനൊപ്പം നിന്ന് ശക്തി പകരണമെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ. മാരായ കെ.ടി. ജലീല്‍, കാരാട്ട് റസാക്ക്, സി.എച്ച് കുഞ്ഞമ്പു, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, എം.എ. ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, ബി. ഹംസ ഹാജി, അസീസ് കടപ്പുറം തുടങ്ങി സംസ്ഥാന-ജില്ലാ നേതാക്കള്‍, പോഷക സംഘടന നേതാക്കള്‍ സംബന്ധിച്ചു.
ഡിസംബറില്‍ കോഴിക്കോട് നടക്കുന്ന ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് കാസര്‍കോട്ട് പ്രഖ്യാപന റാലി നടത്തിയത്. റാലി ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കുന്നതായി. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.

Related Articles
Next Story
Share it