ഐ.എന്‍.എല്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെയും പാചക വാതക വില വര്‍ധനവിനെതിരെയും റെയില്‍വേ ഭക്ഷണ ശാലകളില്‍ ഏര്‍പ്പെടുത്തിയ വില വര്‍ധനവിലും പ്രതിഷേധിച്ച് ഐ.എന്‍.എല്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞികളനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എം. ഇബ്രാഹിം, എന്‍.എല്‍.യു സംസ്ഥാന സെക്രട്ടറി സി.എം.എ ജലീല്‍, എന്‍.എല്‍.യു ജില്ലാ പ്രസിഡണ്ട് […]

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെയും പാചക വാതക വില വര്‍ധനവിനെതിരെയും റെയില്‍വേ ഭക്ഷണ ശാലകളില്‍ ഏര്‍പ്പെടുത്തിയ വില വര്‍ധനവിലും പ്രതിഷേധിച്ച് ഐ.എന്‍.എല്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞികളനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എം. ഇബ്രാഹിം, എന്‍.എല്‍.യു സംസ്ഥാന സെക്രട്ടറി സി.എം.എ ജലീല്‍, എന്‍.എല്‍.യു ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, എന്‍.വൈ.എല്‍ സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, ജില്ലാ സെക്രട്ടറി സി.എല്‍ ഷാഹിദ് ചെമനാട്, എന്‍.എസ്.എല്‍ ജില്ലാ പ്രസിഡണ്ട് റഹ്മാന്‍ തുരുത്തി പ്രസംഗിച്ചു.
മുസ്തഫ തോരവളപ്പ്, മാട്ടുമ്മല്‍ ഹസന്‍, മൊയ്തു ഹദ്ദാദ്, ഷാഫി സന്തോഷ് നഗര്‍, റസാഖ് പുഴക്കര, എ.ജി ബഷീര്‍ തൃക്കരിപ്പൂര്‍, കുഞ്ഞിമൊയ്തീന്‍ ഹാജി, കെ.സി മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ ഹാജി, ഖലീല്‍ എരിയാല്‍, ഹനീഫ് കടപ്പുറം, അബ്ദുല്‍ റഹ്മാന്‍ കുമ്പള, സിദ്ധീഖ് ചെങ്കള, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, എന്‍.എം അബ്ദുല്ല, മൗലവി അബ്ദുല്ല, അമ്മി ആദൂര്‍, സാദിഖ് കടപ്പുറം, യൂസഫ് ഒളയം, ബദറുദ്ധീന്‍ കളനാട്, കുഞ്ഞാമു നെല്ലിക്കുന്ന്, ഉമൈര്‍ തളങ്കര നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും ശംസുദ്ദീന്‍ അരിഞ്ചിറ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it