ഐ.എന്‍.എല്‍ ആലംപാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

ആലംപാടി: ഐ.എന്‍.എല്‍ ആലംപാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ആന്റ് ചാമ്പ്യന്‍സ് ലീഗ് സംഘടിപ്പിച്ചു. പി.ബി തൗസീഫ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആലംപാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമത്ത് ജസീനക്ക് നാലാമത് മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സമ്മാനിച്ചു.സതേണ്‍ ഇന്ത്യാ സയന്‍സ് ഫയറില്‍ ഒന്നാം സ്ഥാനം നേടിയ അഹമ്മദ് നിബ്രാസ്, കേരള സാമൂഹ്യ മിഷന്‍ ജില്ലാ […]

ആലംപാടി: ഐ.എന്‍.എല്‍ ആലംപാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ആന്റ് ചാമ്പ്യന്‍സ് ലീഗ് സംഘടിപ്പിച്ചു. പി.ബി തൗസീഫ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആലംപാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമത്ത് ജസീനക്ക് നാലാമത് മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സമ്മാനിച്ചു.
സതേണ്‍ ഇന്ത്യാ സയന്‍സ് ഫയറില്‍ ഒന്നാം സ്ഥാനം നേടിയ അഹമ്മദ് നിബ്രാസ്, കേരള സാമൂഹ്യ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററായി നിയമിതനായ അഷ്റഫ് കാസി, മുപ്പത്തിരണ്ട് പ്രാവശ്യം രക്തദാനം ചെയ്ത് മാതൃകയായ സിദ്ധിഖ് ബിസ്മില്ല, ജില്ലാ എ. ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയ നിസാര്‍ നിച്ചു, തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.
ആലംപാടി മിന്‍സാറുല്‍ ഇസ്ലാം ദഫ് ടീം അംഗങ്ങളെ അബ്ദുല്ല പള്ളിന്റടുക്കല്‍ സ്മാരക അവാര്‍ഡ് നല്‍കി ആദരിച്ചു.
യു.എ ബീരാന്‍ സാഹിബ് ഇലവന്‍, മുതിര്‍ന്നവരുടെ സൗഹൃദ മത്സരം പ്രവര്‍ത്തകര്‍ക്ക് ആവേശമായി. അസീസ് കടപ്പുറം, ഹനീഫ പാണലം, മുസ്തഫ തോരവളപ്പ്, ഹാരിസ് ബെഡി, ഷാഫി സന്തോഷ് നഗര്‍, സി.എം.എ ജലീല്‍, ഷാഹിദ്, സിദ്ദിഖ് ചെങ്കള, ബദ്റുദ്ധീന്‍ കളനാട്, എന്‍.എ മഹമൂദ്, മാഹിന്‍ മേനത്ത്, ഖാദര്‍ എരിയപ്പാടി, ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ സുലൈമാന്‍, മുഹമ്മദ് മേനത്ത് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. പ്രീമിയര്‍ ലീഗിന് മുന്നോടിയായി നടന്ന വിളംബര റാലിക്ക് മൗലവി അബ്ദുല്ല, ഇക്ബാല്‍ കേളങ്കയം, ഗപ്പു ആലംപാടി, അബ്ദുല്‍ റഹ്മാന്‍ റാബി, റപ്പി പി.കെ, അഹമ്മദ് മിഹ്‌റാജ്, ഹമീദ് എരിയപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it