ഐ.എന്‍.എല്‍ നേതാവ് ഡോ. എ.എ അമീന്‍ അന്തരിച്ചു

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് അഖിലേന്ത്യാ ട്രഷററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. എ.എ അമീന്‍ (67) അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലം ഓച്ചിറയിലുള്ള വീടിന് സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഓച്ചിറ മടത്തില്‍ കാരായ്മ ജുമാമസ്ജിദില്‍.2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് -ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.എം.ഇ.എസ് സ്ഥാപക നേതാവ് ഡോ. ഗഫൂറിന്റെ രണ്ടാമത്തെ മകള്‍ ഫൗസീന്‍ ആണ് ഭാര്യ. മക്കള്‍: ഡോ. ഫയാസ്, […]

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് അഖിലേന്ത്യാ ട്രഷററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. എ.എ അമീന്‍ (67) അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലം ഓച്ചിറയിലുള്ള വീടിന് സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഓച്ചിറ മടത്തില്‍ കാരായ്മ ജുമാമസ്ജിദില്‍.
2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് -ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
എം.ഇ.എസ് സ്ഥാപക നേതാവ് ഡോ. ഗഫൂറിന്റെ രണ്ടാമത്തെ മകള്‍ ഫൗസീന്‍ ആണ് ഭാര്യ. മക്കള്‍: ഡോ. ഫയാസ്, നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി ഫാദില്‍ അമീന്‍. മരുമക്കള്‍: സുനു ഫയാസ്, നിഹാന്‍ ഫാദില്‍. എം.ഇ.എസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ ഭാര്യാസഹോദരനാണ്.
ഇബ്രാഹിം സുലൈമാന്‍ സേട്ട് ഐ.എന്‍.എല്‍ രൂപീകരിച്ചത് മുതല്‍ ഡോ. അമീന്‍ നേതൃസ്ഥാനത്തുണ്ട്. ദേശീയ കമ്മിറ്റിയിലും അദ്ദേഹം ചുമതലകള്‍ ഏറ്റെടുത്തു. ഡോക്‌റുടെ വിയോഗം പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ് വരുത്തിവെച്ചതെന്ന് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡണ്ട് പ്രാഫ. മുഹമ്മദ് സുലൈമാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നിര്‍ണായക ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയുടെ അടിസ്ഥാന നയനിലപാടുകളിലും ആദര്‍ശ രാഷ്ട്രീയത്തിലും ഉറച്ചുനിന്ന ഡോ. അമീന്റെ വിയോഗം പെട്ടെന്നൊന്നും നികത്താനാവാത്തതാണെന്ന് ഐ.എന്‍.എന്‍ സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

Related Articles
Next Story
Share it