ഐ.എന്‍.എല്‍, ഐ.എം.സി.സി സ്വര്‍ണ മെഡല്‍ നല്‍കി

എരിയാല്‍: പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് ഐ.എന്‍.എല്‍, ഐ.എം.സി.സി എരിയാല്‍ മേഖല കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വര്‍ണ മെഡലിന് ഫേമസ് ബേക്കറി ഉടമ ഇഖ്ബാലിന്റെയും ജി.യു.പി.എസ് മൊഗ്രാല്‍ പുത്തൂറിലെ അറബിക് ടീച്ചര്‍ ജെസീലയുടെയും മകന്‍ മുഹമ്മദ് ലാസിം ഇയാസ് അര്‍ഹനായി. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പഠിച്ചത്. എരിയാലില്‍ നടന്ന പരിപാടിയില്‍ ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് സ്വര്‍ണ മെഡലും ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉപഹാരവും സമ്മാനിച്ചു. […]

എരിയാല്‍: പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് ഐ.എന്‍.എല്‍, ഐ.എം.സി.സി എരിയാല്‍ മേഖല കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വര്‍ണ മെഡലിന് ഫേമസ് ബേക്കറി ഉടമ ഇഖ്ബാലിന്റെയും ജി.യു.പി.എസ് മൊഗ്രാല്‍ പുത്തൂറിലെ അറബിക് ടീച്ചര്‍ ജെസീലയുടെയും മകന്‍ മുഹമ്മദ് ലാസിം ഇയാസ് അര്‍ഹനായി.
ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പഠിച്ചത്.
എരിയാലില്‍ നടന്ന പരിപാടിയില്‍ ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് സ്വര്‍ണ മെഡലും ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉപഹാരവും സമ്മാനിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, സെക്രട്ടറി സി.എം.എ. ജലീല്‍, ഹാരിസ് ബെഡി, ഹനീഫ് കടപ്പുറം, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഖലീല്‍ എരിയാല്‍, അബു കുളങ്കര, നിസാര്‍ ചെയ്യിച്ച, അശ്രഫ് ബദര്‍ നഗര്‍, സാദിഖലി കടപ്പുറം, റസാഖ് എരിയാല്‍, കബീര്‍ ഗസല്‍, ഖലീല്‍ മലബാര്‍, ഇബ്രാഹിം തവക്കല്‍, ഇഖ്ബാല്‍ ഫേമസ്, ഷുക്കൂര്‍ എരിയാല്‍, അനീഷ് കുളങ്ങര, സെജു ബള്ളിര്‍, റാഷി കുളങ്ങര, റിയാസ് സ്റ്റീല്‍, അല്‍ത്താഫ് ഇന്‍ഷ, അന്‍ചു ഇന്‍ഷ, ബച്ചി ഇന്‍ഷ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it