ഐ.എന്‍.എല്‍ സൗഹാര്‍ദ്ദസംഗമം; മണ്ഡലംതല കാമ്പയിന്‍ സമാപിച്ചു

കാസര്‍കോട്: മതത്തിന് തീ കൊടുക്കരുത് മതേതര ഇന്ത്യയെ കൊല്ലരുത് എന്ന മുദ്രാവാക്യവുമായി ഐ.എന്‍.എല്‍ 22ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയി റില്‍ നടത്തുന്ന സൗഹാര്‍ദ്ദ സംഗമത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും നടത്തിയ കാമ്പയിന് സമാപനം.കാസര്‍കോട്ട് ഐ.എന്‍.എല്‍ മണ്ഡലം പ്രസിഡണ്ട് ഗഫൂര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. എന്‍.എല്‍.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം.എ ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. മേല്‍പറമ്പില്‍ മണ്ഡലം പ്രസിഡണ്ട് പി.കെ അബ്ദുല്‍ […]

കാസര്‍കോട്: മതത്തിന് തീ കൊടുക്കരുത് മതേതര ഇന്ത്യയെ കൊല്ലരുത് എന്ന മുദ്രാവാക്യവുമായി ഐ.എന്‍.എല്‍ 22ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയി റില്‍ നടത്തുന്ന സൗഹാര്‍ദ്ദ സംഗമത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും നടത്തിയ കാമ്പയിന് സമാപനം.
കാസര്‍കോട്ട് ഐ.എന്‍.എല്‍ മണ്ഡലം പ്രസിഡണ്ട് ഗഫൂര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. എന്‍.എല്‍.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം.എ ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. മേല്‍പറമ്പില്‍ മണ്ഡലം പ്രസിഡണ്ട് പി.കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.
കുമ്പളയില്‍ അബ്ദുല്‍ റഹ്‌മാന്‍ കുമ്പളയുടെ അധ്യക്ഷതയില്‍എന്‍.വൈ.എല്‍ ദേശീയ സെക്രട്ടറി അഡ്വ. ഷേക്ക് ഹനീഫ് ഉദ്ഘാടനം ചെയ്തു. താജുദ്ധീന്‍ മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞങ്ങാട്ട് മാട്ടുമ്മല്‍ ഹസന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. എം. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരംകോട്ടപ്പുറത്ത് റസ്സാഖ് പുഴക്കരയുടെ അധ്യക്ഷതയില്‍ ഷംസുദ്ധീന്‍ അരിഞ്ചിര ഉദ്ഘാടനം ചെയ്തു. മമ്മു കോട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി.

Related Articles
Next Story
Share it