കാസര്‍കോട്: 23ന് ഐ.എന്‍.എല്‍ സ്ഥാപകദിനം ജില്ലയില്‍ മധുരപലഹാരം വിതരണം ചെയ്തും കൊടി നാട്ടിയും വിപുലമായ രീതിയില്‍ ആചരിച്ചു. ചൗക്കിയില്‍ നടന്ന മധുര പലഹാര വിതരണം ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ നേതൃത്വത്തില്‍ കൊടിനാട്ടി. മധുരപലഹാരം വിതരണം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ സീനിയര്‍ ലീഡര്‍മാര്‍ പതാക ഉയര്‍ത്തി. ചെങ്കള, മധൂര്‍, കാറഡുക്ക, കാഞ്ഞങ്ങാട്, കളനാട്, തൃക്കരിപ്പൂര്‍, കോട്ടപ്പുറം തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്ഥാപക ദിനം കൊണ്ടാടി. സി.എം.എ ജലീല്‍, മുസ്തഫ തോരവളപ്പ്, ഷാഫി സന്തോഷ് നഗര്‍, ഹനീഫ് കടപ്പുറം, ഉമൈര്‍ തളങ്കര, കുഞ്ഞാമു നെല്ലികുന്ന്, സാദിഖ് കടപ്പുറം നേതൃത്വം നല്കി.