മേല്‍പ്പറമ്പ്: ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ടും മേല്‍പ്പറമ്പ്-ചെമ്പിരിക്ക മേഖലകളിലെ സാമൂഹിക സംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന പി.എ മുഹമ്മദ് കുഞ്ഞി (81) അന്തരിച്ചു. അര നൂറ്റാണ്ടിലധികം കാലം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഐ.എം.സി.സി-യു.എ.ഇ കാസര്‍കോട് ജില്ലാ കമ്മിറ്റി പുരസ്കാരം നല്കി ആദരിച്ചിരുന്നു. നിലവില്‍ ഐ.എന്‍.എല്‍. ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. മുസ്ലിം ലീഗ് ചെമ്പിരിക്ക ശാഖാ പ്രസിഡണ്ട് ആയായിരുന്നു പൊതുപ്രവര്‍ത്തന രംഗത്തെ തുടക്കം. അഖിലേന്ത്യാ ലീഗിന്റെ രൂപീകരണത്തോടെ അതിന്റെ ശാഖാ പ്രസിഡണ്ടായി. പിന്നീട് പാര്‍ട്ടി മുസ്ലിം ലീഗില്‍ ലയിച്ചതോടെ വീണ്ടും ലീഗിന്റെ ശാഖ പ്രസിഡണ്ടായി. പതിറ്റാണ്ടുകളോളം ദുബായിലും മഹാരാഷ്ട്രയിലെ ബീവണ്ടിയിലും ഹോട്ടല്‍ വ്യവസായം നടത്തിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചതോടെ പി.എയുടെ നേതൃത്വത്തില്‍ ചെമ്പിരിക്ക ശാഖാ കമ്മിറ്റി നിലവില്‍ വന്നു. ഐ. എന്‍.എല്‍ നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെമ്പരിക്ക വാര്‍ഡില്‍ നിന്ന് ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ വിജയിക്കുകയും ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു.
2001ല്‍ മേല്‍പ്പറമ്പ് വാര്‍ഡില്‍ അദ്ദേഹവും ചെമ്പിരിക്ക വാര്‍ഡില്‍ ഭാര്യ ആയിഷാബിയും വിജയിച്ചു. ഐ.എന്‍. എല്‍ ചെമ്പിരിക്ക ശാഖ പ്രസിഡണ്ട്, ഐ.എന്‍. എല്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട്, ഉദുമ മണ്ഡലം പ്രസിഡണ്ട്, ചെമ്പിരിക്ക ജമാഅത്ത് കമ്മിറ്റിയംഗം, ചെമ്പിരിക്ക മുബാറക്ക് മസ്ജിദ് പ്രസിഡണ്ട്, ചാത്തംങ്കൈ ജുമാ മസ്ജിദ് പ്രസിഡണ്ട്, മേല്‍പ്പറമ്പ്-കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ബീവണ്ടി ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന് സെക്രട്ടറി, ജില്ലാ ലാന്റ് ട്രൈബൂണല്‍ ബോര്‍ഡംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മക്കള്‍: പരേതനായ ബഷീര്‍, ഷബീര്‍, കബീര്‍, അമീര്‍, ശരീഫ, ആരിഫ, അഫീഫ. സഹോദരങ്ങള്‍: പരേതരായ മൊയ്തു, സൗദ.