ഐ.എന്‍.എല്‍: സമവായത്തിലേക്കടുക്കുന്നതിനിടെ വീണ്ടും കല്ലുകടി; മധ്യസ്ഥ ചര്‍ച്ചയിലെ കാര്യങ്ങള്‍ കാസിം ഇരിക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ വഹാബിന് അതൃപ്തി

കോഴിക്കോട്: ഏറെ നാളായി തുടരുന്ന ആഭ്യന്തര കലാപം സമവായത്തിലേക്ക് നീങ്ങുന്നതിനിടെ ഐ.എന്‍.എല്ലില്‍ വീണ്ടും കല്ലുകടി. മധ്യസ്ഥ ചര്‍ച്ചയിലെ കാര്യങ്ങള്‍ കാസിം ഇരിക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച് എ പി അബ്ദുല്‍ വഹാബ് രംഗത്തെത്തി. മധ്യസ്ഥ നീക്കങ്ങള്‍ നടക്കുന്നതിനിടെ കാസിം ഇരിക്കൂര്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയതാണ് വഹാബിന്റെ അതൃപ്തിക്ക് കാരണം. മധ്യസ്ഥനോട് പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ലെന്നും പ്രസിഡന്റ് പദവിയല്ല തര്‍ക്കവിഷയമെന്നും അങ്ങനെ ചുരുക്കിക്കെട്ടുന്നത് ശരിയല്ലെന്നും അബ്ദുല്‍ വഹാബ് പ്രതികരിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ […]

കോഴിക്കോട്: ഏറെ നാളായി തുടരുന്ന ആഭ്യന്തര കലാപം സമവായത്തിലേക്ക് നീങ്ങുന്നതിനിടെ ഐ.എന്‍.എല്ലില്‍ വീണ്ടും കല്ലുകടി. മധ്യസ്ഥ ചര്‍ച്ചയിലെ കാര്യങ്ങള്‍ കാസിം ഇരിക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച് എ പി അബ്ദുല്‍ വഹാബ് രംഗത്തെത്തി. മധ്യസ്ഥ നീക്കങ്ങള്‍ നടക്കുന്നതിനിടെ കാസിം ഇരിക്കൂര്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയതാണ് വഹാബിന്റെ അതൃപ്തിക്ക് കാരണം.

മധ്യസ്ഥനോട് പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ലെന്നും പ്രസിഡന്റ് പദവിയല്ല തര്‍ക്കവിഷയമെന്നും അങ്ങനെ ചുരുക്കിക്കെട്ടുന്നത് ശരിയല്ലെന്നും അബ്ദുല്‍ വഹാബ് പ്രതികരിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ നടന്നുവരുന്നതിനിടെ ഇതില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ സംസാരിച്ചതിലാണ് അബ്ദുല്‍ വഹാബ് അതൃപ്തി പ്രകടിപ്പിച്ചത്.

അബ്ദുല്‍ വഹാബിനെ പാര്‍ട്ടി അധ്യക്ഷനാക്കുന്ന കാര്യം തങ്ങള്‍ അംഗീകരിച്ചിരിക്കുന്നുവെന്നും ഇതോടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന രീതിയില്‍ പ്രസിഡന്റ് പദവിയാണ് തര്‍ക്കവിഷയമെന്ന് ചുരുക്കിക്കെട്ടുന്നത് ശരിയല്ലെന്നാണ് അബ്ദല്‍ വഹാബിന്റെ പക്ഷം.

Related Articles
Next Story
Share it