ലോകായുക്തയും സിറിയക് ജോസഫും വിധിക്ക് തൊട്ടുപിന്നാലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതികരണവും; മുസ്ലിം സമുദായം കാലങ്ങളായി എന്തൊക്കെയോ അന്യായമായി നേടിയെടുക്കുന്നുവെന്ന പ്രതീതി; കെ ടി ജലീല്‍ വിധിയില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഗുരുതര ആരോപണങ്ങളുമായി ഐ എന്‍ എല്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിന്റെ രാജിക്കിടയാക്കിയ ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ഐ.എന്‍.എല്‍. സിറിയക് ജോസഫിന്റെ വിധിയും തൊട്ടുപിന്നാലെ ചങ്ങനാശ്ശേരി അതിരൂപതയുടെ ന്യൂനപക്ഷ വിരുദ്ധ പ്രതികരണവും കൂട്ടിവായിക്കുമ്പോഴുള്ള ദുരൂഹത ചൂണ്ടിക്കാട്ടിയാണ് ഐഎന്‍എല്‍ രംഗത്തെത്തിയത്. വിധിക്ക് പിന്നില്‍ ലോകായുക്തയുടെ അമിത താത്പര്യമെന്നും കേസില്‍ ലോകായുക്ത കൃത്യമായ അന്വേഷണം നടത്താതെ ഏകപക്ഷീയ നിലപാടെടുക്കുകയായിരുന്നുവെന്നുമാണ് പ്രധാനമായും ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ് ആരോപണം. […]

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിന്റെ രാജിക്കിടയാക്കിയ ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ഐ.എന്‍.എല്‍. സിറിയക് ജോസഫിന്റെ വിധിയും തൊട്ടുപിന്നാലെ ചങ്ങനാശ്ശേരി അതിരൂപതയുടെ ന്യൂനപക്ഷ വിരുദ്ധ പ്രതികരണവും കൂട്ടിവായിക്കുമ്പോഴുള്ള ദുരൂഹത ചൂണ്ടിക്കാട്ടിയാണ് ഐഎന്‍എല്‍ രംഗത്തെത്തിയത്. വിധിക്ക് പിന്നില്‍ ലോകായുക്തയുടെ അമിത താത്പര്യമെന്നും കേസില്‍ ലോകായുക്ത കൃത്യമായ അന്വേഷണം നടത്താതെ ഏകപക്ഷീയ നിലപാടെടുക്കുകയായിരുന്നുവെന്നുമാണ് പ്രധാനമായും ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ് ആരോപണം. ഐ എന്‍ എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു. ലോകായുക്ത സെക്ഷന്‍ (9) പ്രകാരം നടപടി ക്രമങ്ങള്‍ പാലിക്കുകയോ കേസില്‍ കുറ്റാരോപിതനായ കെ ടി ജലീലിനെ കോടതി കേള്‍ക്കുകയോ ചെയ്തിരുന്നില്ല. 25ാം തീയതി പ്രിലിമിനറി എന്‍ക്വയറി വേണോ വേണ്ടേ എന്നതായിരുന്നു ചര്‍ച്ച. എന്നാല്‍ അതേ ദിവസം തന്നെ അന്തിമ വാദവും നടത്തി. പരാതിയില്‍ ലോകായുക്ത പ്രാഥമിക അന്വേഷണമോ അന്തിമ അന്വേഷണമോ നടത്തിയിട്ടില്ല. ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ അഭിഭാഷകന്‍ അഡ്വ. കാളീശ്വരം രാജിന് ഹാജരാകാന്‍ ഇട നല്‍കാതെയാണ് ലോകായുക്ത നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ജലീലിനെ കേസ് അഡ്മിഷന്‍ എടുത്ത കാര്യം അറിയിച്ചിരുന്നില്ല.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ കുറിച്ച് നീതിപീഠവുമായി ബന്ധപ്പെട്ട് അഭയ കേസിലുള്‍പ്പെടെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് എന്‍ കെ അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം വിധി വന്നതിന് തൊട്ടുപിന്നാലെ പുറത്തുവന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസ്താവന സിറിയക് ജോസഫിന്റെ നിലപാടുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിരൂപതയുടെ പ്രസ്താവന പറയുന്നത് കേരളത്തില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം എന്നാണ്. പ്രസ്താവനയിലൂടെ സഭ നല്‍കുന്ന സന്ദേശം വിഷയത്തിലെ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നാണ് ആക്ഷേപം. സഭ പറഞ്ഞതിന്റെ താത്പര്യം, മുസ്ലിം സമുദായം കാലങ്ങളായി എന്തൊക്കെയോ അന്യായമായി നേടിയെടുക്കുന്നു എന്ന ആക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ആര്‍ എസ് എസിന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ ഒരു പറ്റം ആളുകള്‍ ശ്രമിക്കുന്നതിന്റെ പരിണിത ഫലമാണ് ഈ ആരോപണങ്ങളെന്നും അവരാണ് ലവ് ജിഹാദ്, ഹലാല്‍ ഭക്ഷണം ഉള്‍പ്പടെയുള്ള ആരോപണം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കിയ അബ്ദുല്‍ അസീസ് ഈ ആക്ഷേപം ഉയര്‍ത്തുന്നവരുടെ ചട്ടുകമായാണ് സിറിയക് ജോസഫ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചിരുന്നു.

ബന്ധുവായ കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ ടി ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. എന്നാല്‍ കെ ടി ജലീലിന്റെ നിര്‍ദേശപ്രകാരമാണെങ്കിലും നിയമന യോഗ്യതയില്‍ ഇളവ് വരുത്തി തീരുമാനമെടുത്തത് സര്‍ക്കാറാണ്. അതിനാല്‍ നടപടിക്രമങ്ങളില്‍ സര്‍ക്കാറിന് കൂടി പങ്കുള്ളതിനാല്‍ സര്‍ക്കാറിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നിരിക്കെ ഇതൊന്നും പരിഗണിക്കാതെയാണ് ലോകായുക്ത പെട്ടെന്ന് വിധി പ്രസ്താവം നടത്തിയത്. മാത്രമല്ല, വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി കേസുകള്‍ കെട്ടിക്കിടക്കെ 2019ലെ മന്ത്രി ജലീലിനെതിരായ കേസ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ധൃതിപ്പെട്ട് തീര്‍പ്പാക്കിയതിലും ദുരൂഹതയുണ്ട്.

Related Articles
Next Story
Share it