കെ സുധാകരന്‍ കേരളത്തിന് അപമാനം: ഐഎന്‍എല്‍

കണ്ണൂര്‍: കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎന്‍എല്‍. കെ സുധാകരന്‍ കേരളത്തിന് അപമാനമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെയാണ് കാസിം ഇരിക്കൂര്‍ രംഗത്തെതിയത്. കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശം ഒരു നേതാവിന്റെ ജല്‍പനങ്ങളായി ജനം പുച്ഛിച്ചു തള്ളും. ജാതീയ ഉച്ചനീചത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സുധാകരനെ പോലുള്ളവര്‍ കേരളത്തിന് അപമാനമാണ്. അദ്ദേഹം പറഞ്ഞു. ജനാധിപത്യ മര്യാദകളുടെ പ്രാഥമിക നിഷ്ഠകള്‍ പോലും പാലിക്കാന്‍ ഇതുവരെ പഠിക്കാത്ത, പ്രതിലോമ കാഴ്ചപ്പാടുകളെ നെഞ്ചേറ്റി നടക്കുന്ന […]

കണ്ണൂര്‍: കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎന്‍എല്‍. കെ സുധാകരന്‍ കേരളത്തിന് അപമാനമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെയാണ് കാസിം ഇരിക്കൂര്‍ രംഗത്തെതിയത്. കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശം ഒരു നേതാവിന്റെ ജല്‍പനങ്ങളായി ജനം പുച്ഛിച്ചു തള്ളും. ജാതീയ ഉച്ചനീചത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സുധാകരനെ പോലുള്ളവര്‍ കേരളത്തിന് അപമാനമാണ്. അദ്ദേഹം പറഞ്ഞു.

ജനാധിപത്യ മര്യാദകളുടെ പ്രാഥമിക നിഷ്ഠകള്‍ പോലും പാലിക്കാന്‍ ഇതുവരെ പഠിക്കാത്ത, പ്രതിലോമ കാഴ്ചപ്പാടുകളെ നെഞ്ചേറ്റി നടക്കുന്ന സുധാകരനെ പോലുള്ളവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വവും അണികളും തയാറാവണം. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തോട് യോജിക്കുന്നുണ്ടോ എന്ന് കെ പി സി സി അധ്യക്ഷനും ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കണമെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it