സിഡ്‌കോ എസ്റ്റേറ്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം-കെ.എസ്.എസ്.ഐ.എ

കാസര്‍കോട്: സിഡ്‌കോയുടെ ജില്ലയിലെ എസ്റ്റേറ്റുകളില്‍ റോഡ്, വെള്ളം, സ്ട്രീറ്റ് ലൈറ്റ്, ചുറ്റുമതില്‍ തുടങ്ങിയവയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ജില്ലാ കമ്മിറ്റി സിഡ്‌കോ ചെയര്‍മാന്‍ സി.പി മുരളിക്ക് നിവേദനം നല്‍കവിദ്യാനഗര്‍ എസ്റ്റേറ്റ് സന്ദര്‍ശിച്ച അദ്ദേഹം അസോസിയേഷന്‍ ഓഫീസില്‍ ഭാരവാഹികളുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വര്‍ഷങ്ങളായി മുടന്തി നീങ്ങുന്ന പട്ടയ വിഷയം ഗൗരവമായി ഏറ്റെടുക്കുമെന്നും ഇതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അടുത്തിടെ വര്‍ധിപ്പിച്ച […]

കാസര്‍കോട്: സിഡ്‌കോയുടെ ജില്ലയിലെ എസ്റ്റേറ്റുകളില്‍ റോഡ്, വെള്ളം, സ്ട്രീറ്റ് ലൈറ്റ്, ചുറ്റുമതില്‍ തുടങ്ങിയവയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ജില്ലാ കമ്മിറ്റി സിഡ്‌കോ ചെയര്‍മാന്‍ സി.പി മുരളിക്ക് നിവേദനം നല്‍ക
വിദ്യാനഗര്‍ എസ്റ്റേറ്റ് സന്ദര്‍ശിച്ച അദ്ദേഹം അസോസിയേഷന്‍ ഓഫീസില്‍ ഭാരവാഹികളുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വര്‍ഷങ്ങളായി മുടന്തി നീങ്ങുന്ന പട്ടയ വിഷയം ഗൗരവമായി ഏറ്റെടുക്കുമെന്നും ഇതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അടുത്തിടെ വര്‍ധിപ്പിച്ച വാടക നിരക്കും എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജും കോവിഡിനെത്തുടര്‍ന്നുള്ള പ്രതികൂല സാഹചര്യങ്ങളില്‍ വ്യവസായികളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും ഇത് പിന്‍വലിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it