കാസര്‍കോട് സ്വദേശികളായ സംഘം ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണവും കുങ്കുമപ്പൂവും സിഗരറ്റും കടത്തുന്നതായി വിവരം; കോഴിക്കോട് വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്

കോഴിക്കോട്: കാസര്‍കോട് സ്വദേശികളായ ഒരു സംഘം ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണവും കുങ്കുമപ്പൂവും സിഗരറ്റും കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ കോഴിക്കോട് വിമാനത്താവളത്തില്‍ റെയ്ഡ് നടത്തി. കസ്റ്റംസ് ഏരിയയില്‍ നിന്ന് 2.5 ലക്ഷം രൂപ സി.ബി.ഐ അന്വേഷണസംഘം പിടിച്ചെടുത്തു. ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റംസിന്റെ എക്സാമിനേഷന്‍ ഏരിയയില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശ്രമസ്ഥലത്തുനിന്നുമാണ് പണം പിടികൂടിയത്. കര്‍ണാടക ഭട്കല്‍ സ്വദേശികളായ 22 യാത്രക്കാരില്‍ നിന്ന് 35 ലക്ഷം രൂപ വിലയുള്ള […]

കോഴിക്കോട്: കാസര്‍കോട് സ്വദേശികളായ ഒരു സംഘം ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണവും കുങ്കുമപ്പൂവും സിഗരറ്റും കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ കോഴിക്കോട് വിമാനത്താവളത്തില്‍ റെയ്ഡ് നടത്തി. കസ്റ്റംസ് ഏരിയയില്‍ നിന്ന് 2.5 ലക്ഷം രൂപ സി.ബി.ഐ അന്വേഷണസംഘം പിടിച്ചെടുത്തു. ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റംസിന്റെ എക്സാമിനേഷന്‍ ഏരിയയില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശ്രമസ്ഥലത്തുനിന്നുമാണ് പണം പിടികൂടിയത്. കര്‍ണാടക ഭട്കല്‍ സ്വദേശികളായ 22 യാത്രക്കാരില്‍ നിന്ന് 35 ലക്ഷം രൂപ വിലയുള്ള സിഗരറ്റ് കാര്‍ട്ടണുകള്‍ ഡി.ആര്‍.ഐ പിടികൂടി. സ്വര്‍ണവും ഇവരില്‍ നിന്ന് കണ്ടെടുത്തു. സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സഹായത്തിനായി ഡി.ആര്‍.ഐ എത്തിയത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് സിഗരറ്റും സ്വര്‍ണവും പിടികൂടിയത്.

Related Articles
Next Story
Share it